CricketLatest NewsNewsIndiaSports

ചരിത്ര വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിൻറ്റെ പ്രകടനം ബജറ്റിലും ഇടംനേടി

ന്യൂഡല്‍ഹി: ഓസ്ട്രേലിയക്കെതിരെയായ പരമ്പരയിൽ അവരുടെ മണ്ണില്‍ വച്ചു തന്നെ ചരിത്ര വിജയം നേടിയ ഇന്ത്യന്‍ ടീമിൻറ്റെ പ്രകടനം ബജറ്റിലും വിഷയമായി. രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റ്റെ രണ്ടാം സമ്പൂര്‍ണ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ത്യന്‍ വിജയത്തെ കുറിച്ച് എടുത്തുപറഞ്ഞത്‌. വിജയത്തിലെത്താനുള്ള രാജ്യത്തിൻറ്റെ അടങ്ങാത്ത ദാഹത്തിൻറ്റെ പ്രതീകമാണ് ഓസ്ട്രേലിയക്കെതിരെ ഇന്ത്യ നേടിയ ചരിത്ര വിജയമെന്ന് ധനമന്ത്രി വ്യക്തമാക്കി.

Read Also: മെഡിക്കല്‍ വിദ്യാര്‍ഥിയെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയ വനിതാ ഡോക്ടര്‍ അറസ്റ്റില്‍

സ്ഥിര നായകന്‍ വിരാട് കോഹ്‌ലിയുടേ അഭാവത്തിലും, മുതിര്‍ന്ന താരങ്ങളെല്ലാം പരുക്കിൻറ്റെ പിടിയിലായിട്ടും ഇന്ത്യ 2-1ന് ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്തുകയായിരുന്നു. തികച്ചും പുതിയയൊരു ലൈനപ്പുമായി കരുത്തരായ ഓസ്ട്രേലിയയെ നേരിട്ട ഇന്ത്യ ആദ്യ മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങിയതിൻറ്റെ പകരമായിട്ടാണ് ശക്തമായ തിരിച്ചുവരവ് നടത്തിയത്.

Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം

“ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ ടീം നേടിയ വിജയം ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരു രാജ്യമെന്ന നിലയില്‍ നമുക്ക് എത്രത്തോളം സന്തോഷം തരുന്നതാണെന്ന് എനിക്ക് മനസിലാക്കാം. ഇത് വ്യക്തികളെന്ന നിലയില്‍ പ്രത്യേകിച്ച്‌ നമ്മുടെ യുവാക്കളുടെ വിജയത്തിലെത്താനുള്ള അടങ്ങാത്ത ദാഹത്തെ പ്രതീകപ്പെടുത്തുന്നു,” നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി.

Read Also: കേരളത്തിന് ലഭിച്ച സഹായങ്ങൾ എടുത്തുപറഞ്ഞ് മലയാളത്തിൽ ട്വീറ്റുമായി അമിത് ഷാ

നേരത്തെ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. ഊര്‍ജ്ജസ്വലവും അഭിനിവേശം നിറഞ്ഞതുമായ പ്രകടനം എന്നാണ് പ്രധാനമന്ത്രി ഇന്ത്യന്‍ വിജയത്തെ പരാമർശിച്ചത്. “ചടുലതയും ദൃഢനിശ്ചയവും മത്സരത്തില്‍ ഉടനീളം കാണാനായി. ടീമിന് അഭിനന്ദനങ്ങള്‍. ഭാവിയിലേയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു”വെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button