NattuvarthaLatest NewsKeralaNews

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു ; 5 പേർക്ക് പരിക്ക്

ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻവശം ഭാഗികമായി തകർന്നു

കറുകച്ചാൽ: കാഞ്ഞിരപ്പാറയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു അപകടം. 5 പേർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ചങ്ങനാശേരി-വാഴൂർ റോഡിൽ കാഞ്ഞിരപ്പാറ കവലയിൽ ഇന്നലെ രാവിലെ 8നാണ് അപകടം.

മറ്റക്കരയിൽ നിന്നു കറുകച്ചാലിനു വരികയായിരുന്ന ഓട്ടോറിക്ഷയും ആലപ്പുഴയിൽ നിന്നു വന്ന കാറും കാഞ്ഞിരപ്പാറ കവലയിലാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻവശം ഭാഗികമായി തകർന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button