Latest NewsNewsGulfOman

ഒമാനില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവെന്ന് സൂചന

മസ്‌കറ്റ് : ഒമാനില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവെന്ന് സൂചന. കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വൈറസ് വ്യാപനം രൂക്ഷമാകുമ്പോള്‍ പ്രതികരണവുമായി ഒമാന്‍ ആരോഗ്യമന്ത്രി. രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ നീക്കമില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം ഇരട്ടിയായിക്കഴിഞ്ഞെന്നും സുപ്രീം കമ്മറ്റി നടത്തിയ 22-മത്തെ വാര്‍ത്താ സമ്മേളനത്തിലാണ് വ്യക്തമാക്കിയത്.

Read Also : തലസ്ഥാനത്ത് വാഹനാപകടത്തിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

അതേ സമയം രോഗവ്യാപനം തടയാന്‍ വിമാനത്താവളങ്ങള്‍ അടച്ചിടുന്നത് സംബന്ധിച്ച് സുപ്രീം കമ്മറ്റി പഠിച്ച് വരികയാണെന്നും രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത് രാജ്യത്തിന് സാമ്പത്തികമായും സാമൂഹികമായും തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തലെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button