KeralaLatest NewsNews

ബജറ്റിലെ പ്രഖ്യാപനം സാധാരണക്കാര്‍ക്ക് താങ്ങായി, സ്വര്‍ണവില താഴോട്ട്

സ്വര്‍ണക്കടകളില്‍ തിരക്കേറി

കൊച്ചി: ബജറ്റിലെ പ്രഖ്യാപനം സാധാരണക്കാര്‍ക്ക് താങ്ങായി, സ്വര്‍ണവില താഴോട്ട് . തിങ്കളാഴ്ച രാവിലെ 160 രൂപ വര്‍ധിച്ച സ്വര്‍ണവില ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ 400 രൂപ താഴ്ന്നിരുന്നു. എന്നാല്‍ ചൊവ്വാഴ്ച പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ടു ദിവസം കൊണ്ട് സ്വര്‍ണത്തിന്റെ വിലയില്‍ ഉണ്ടായ കുറവ് 680 രൂപയായി. നിലവില്‍ 36,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. സ്വര്‍ണത്തിന് തുടര്‍ച്ചയായി വില കുറഞ്ഞതോടെ സ്വര്‍ണക്കടകളില്‍ ആളുകളുടെ തിരക്കും പ്രകടമാണ്.

Read Also : കിം ജോംഗ് ഉന്നിനെക്കുറിച്ച് ഒഴിയാതെ ദുരൂഹതകള്‍ , പൊതു വേദികളില്‍ നിന്നും അപ്രത്യക്ഷയായി ഭാര്യ റി സോല്‍ ജു 

ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതാണ് സ്വര്‍ണവില കുറയാന്‍ കാരണം. സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തില്‍ നിന്ന് 7.50 ശതമാനമായാണ് കുറച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് തിങ്കളാഴ്ച ഉച്ചയോടെ സ്വര്‍ണവില 400 രൂപ കുറഞ്ഞത്. തുടര്‍ന്ന് ചൊവ്വാഴ്ചയും വില കുറയുന്നത് ആവര്‍ത്തിക്കുകയായിരുന്നു.

തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് തിങ്കളാഴ്ച രാവിലെ ഉയര്‍ന്നത്. ബജറ്റില്‍ സ്വര്‍ണാഭരണ മേഖലയ്ക്ക് പ്രയോജനം ചെയ്യുന്ന പ്രഖ്യാപനം ഉണ്ടായതോടെയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും താഴ്ന്നിട്ടുണ്ട്. 35 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4515 രൂപയായി.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button