COVID 19KeralaLatest NewsNewsIndia

വാക്സിൻ സൗജന്യമായി നൽകുമെന്ന് കേരളം അറിയിച്ചിട്ടില്ലെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിൻ്റേത് വെറും തള്ള് മാത്രം?

കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് കേരളം അറിയിച്ചിട്ടില്ല - കേന്ദ്ര സര്‍ക്കാര്‍

കൊവിഡ് പ്രതിരോധ വാക്‌സിന്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന കേരളത്തിൻ്റെ പ്രഖ്യാപനം പൊളിച്ചടുക്കി കേന്ദ്ര സർക്കാർ. വാക്സിൻ സൗജന്യമായി നൽകുമെന്ന് കേരളമുള്‍പ്പടെ ഒരു സംസ്ഥാനവും അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ വ്യക്തമാക്കി.

Also Read:ബംഗാളിൽ തളർന്ന് തൃണമൂൽ കോൺഗ്രസ് ; എംഎൽഎ ദീപക് ഹൽദാർ ബിജെപിയിൽ ചേർന്നു

രാജ്യസഭയില്‍ കെ. സോമപ്രസാദിന്റെ ചോദ്യത്തിന് മറുപടി നൽകവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ സൗജന്യമായാണ് നല്‍കുന്നതെന്ന് ആരോഗ്യ സഹമന്ത്രി വ്യക്തമാക്കി. കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു സംസ്ഥാന സർക്കാരും സമാനമായ പ്രഖ്യാപനം നടത്തിയത്.

കേരളത്തിൽ കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ജനങ്ങളിൽ നിന്ന് പണം ഈടാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. വാക്സിൻ എത്രകണ്ട് ലഭ്യമാകും എന്നത് ചിന്തിക്കേണ്ടതാണ്. പക്ഷേ നൽകുന്ന വാക്സിനെല്ലാം സൗജന്യമായാണ് ജനങ്ങൾക്ക് ലഭിക്കുക എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button