CricketLatest NewsNewsSports

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ന്യൂസിലാൻറ്റ് ഫൈനലില്‍

ലണ്ടന്‍: ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടെസ്റ്റ് പരമ്പര മാറ്റി വച്ചതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ന്യൂസിലാൻറ്റ് ഫൈനലില്‍ ഇടം നേടി. ചാംപ്യന്‍ഷിപ്പ് റാങ്കിങില്‍ ന്യൂസിലന്റ്റിന് 70 ഉം ഓസ്‌ട്രേലിയക്ക് 69.2 പോയിൻറ്റുമാണുള്ളത്.

Read Also: കോവിഡ് പുരുഷന്മാരുടെ പ്രത്യുത്പാദന ശേഷിയെ ബാധിക്കുമെന്ന് പഠനം

പോയിൻറ്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പര മാറ്റിയതിനാൽ ഓസ്‌ട്രേലിയയുടെ സാധ്യത താന്നു. തുടര്‍ന്നാണ് ന്യൂസിലാൻറ്റ് ഫൈനലിലേയ്ക്ക് പ്രവേശിച്ചത്. ഉടനെ ആരംഭിക്കാന്‍ പോകുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയാണ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഇന്ത്യയുടെ പ്രതീക്ഷ.

പരമ്പരയില്‍ രണ്ടെണ്ണം വിജയിച്ചാല്‍ ഇന്ത്യക്ക് ഫൈനലില്‍ കയറാം. രണ്ടെണ്ണത്തില്‍ തോറ്റാല്‍ ഇന്ത്യ പുറത്തു പോവുകയും ഓസ്‌ട്രേലിയ ഫൈനലില്‍ എത്തുകയും ചെയ്യും. ഓസ്‌ട്രേലിയയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് പരമ്പര മാറ്റിവച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button