KeralaCinemaMollywoodLatest NewsNewsEntertainment

ഏത് സുരേഷ്? മേനക സുരേഷ്; ഭാര്യയുടെ പേരിൽ അറിയപ്പെടുന്നതിൽ സന്തോഷമെന്ന് സുരേഷ് കുമാർ

കീര്‍ത്തിയുടേയും മേനകയുടേയും പേരുകളില്‍ അറിയപ്പെടുന്നതിന് സന്തോഷമേയുള്ളൂവെന്ന് സുരേഷ് കുമാര്‍

നിർമ്മാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റുമാണ് ജി.സുരേഷ്കുമാർ. എന്നാൽ സ്വന്തമായ പദവിയിൽ അറിയപ്പെടുന്നതിനേക്കാൾ കൂടുതലും സുരേഷിനെ ഏവരും തിരിച്ചറിയുന്നത് നടി മേനകയുടെ ഭർത്താവ് എന്നും ഇപ്പോൾ നടി കീർത്തിയുടെ അച്ഛനും എന്നാണ്. ഇങ്ങനെ അറിയപ്പെടുന്നതിൽ കോംപ്ലക്‌സ് ഇല്ലെന്ന് തുറന്നു പറയുകയാണ് സുരേഷ് കുമാർ.

മകൾ കീര്‍ത്തിയുടേയും ഭാര്യ മേനകയുടേയും പേരുകളില്‍ അറിയപ്പെടുന്നതിന് സന്തോഷമേയുള്ളു. നമുക്ക് നമ്മുടേതായ വ്യക്തിത്വവും മറ്റ് കാര്യങ്ങളുമെല്ലാമുണ്ട്. ഇവരുടെ പേരുകളുമായി വിശേഷിപ്പിക്കുന്നതില്‍ കോപ്ലംക്‌സുമില്ല. അതിനാല്‍ പ്രശ്‌നങ്ങളൊന്നുമില്ല. കോംപ്ലക്‌സ് ഇല്ലാത്തയാളാണ് ഞാൻ. സുരേഷ് എന്നുള്ളത് വളരെ കോമണായിട്ടുള്ളൊരു പേരാണ്. സുരേഷിനെ വിളിക്കുമ്പോള്‍ കുറേ പേരുണ്ടാവും. സുരേഷ് ഇവിടുണ്ട്, ഏത് സുരേഷെന്ന് ചോദിക്കുമ്പോള്‍ മേനക സുരേഷെന്നാണ് പറയാറുള്ളത്. അതിൽ വിഷമമൊന്നുമില്ല. – സുരെഷ് കുമാർ കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

Also Read:ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രാമക്ഷേത്ര നിർമ്മാണത്തിന് പണം നൽകിയത് പൂജാരിക്ക്; ഇതിൽ എന്തിനാണിത്ര രോദനം?

പപ്പിയെ കല്യാണം കഴിക്കുമ്പോള്‍ ഇതേക്കുറിച്ച് മനസ്സിലാക്കിയിരുന്നു. അറിയപ്പെടുന്ന നടിയായിരുന്നു പപ്പി. ആ സമയത്ത് എന്നെ അധികം ആർക്കും അറിയില്ല. സിനിമാമേഖലയിലുള്ളവര്‍ മാത്രമേ അറിയൂ. പക്ഷെ അത് ഒന്നും എന്നെ ബാധിച്ചില്ല. അതിൽ എനിക്ക് സന്തോഷം മാത്രമേ തോന്നിയിട്ടുള്ളൂ സുരേഷ് പറയുന്നു. രേവതിയുടെ അച്ഛനെന്നും ഇനി പറയും. അതില്‍ കുഴപ്പമില്ലെന്നാണ് താരം പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button