Latest NewsNews

ജനങ്ങളോട് ഇഴുകി ചേർന്നാണ് ഇതുവരെ പ്രവർത്തിച്ചിട്ടുള്ളത്, പാർട്ടി നിർദേശിച്ചാൽ ഇനിയും മത്സരിക്കുമെന്ന് സ്പീക്കർ

മലപ്പുറം : പാർട്ടി നിർദേശിച്ചാൽ മത്സരിക്കാൻ തയ്യറാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഒരു തരത്തിലും ആശങ്ക ഇല്ല മത്സരിക്കേണ്ടി വന്നാൽ നല്ല ആത്മവിശ്വാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18 ക്ക് നൽകിയ അഭിമുഖത്തിലാണ് സ്പീക്കർ ഈക്കാര്യം പറഞ്ഞത്.

മത്സരിക്കണോ എന്ന് പാർട്ടി തീരുമാനിച്ചാൽ അല്ലെ പറയാൻ പറ്റൂ.. മൽസരിക്കേണ്ടി വന്നാൽ നല്ല ആത്മവിശ്വാസം ഉണ്ട്. കഴിഞ്ഞ എത്രയോ കാലമായി ജനങ്ങളുടെ കൂടെ ആണ്. ജനങ്ങളോട് ഇഴുകി ചേർന്ന് ആണ് പ്രവർത്തിച്ചിട്ടുള്ളത്. അതിലൊരു ആശങ്കയും ഇല്ല, ആത്മ വിശ്വാസം ഉണ്ട് ശ്രീരാമകൃഷ്ണൻ പറഞ്ഞു.

അതേസമയം പൊന്നാനിക്ക് പകരം പെരിന്തൽമണ്ണ മൽസരിക്കുമോ എന്ന ചോദ്യത്തിന്
ജനിച്ചു എന്നുള്ളതല്ല, എവിടെ ജീവിക്കുന്നു എന്നതാണ് നാട് നിശ്ചയിക്കുന്നത്. പെരിന്തൽമണ്ണയിൽ ആണ് ഞാൻ ജനിച്ചത്, പക്ഷേ ഇപ്പോൾ പൊന്നാനിയിലാണ്. പൊന്നാനി എനിക്ക് ഇപ്പൊൾ പെരിന്തൽമണ്ണയേക്കാൾ പ്രിയങ്കരമായ മണ്ണ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യും എന്നുള്ള പ്രചരണത്തിൽ വാസ്തവം ഇല്ലെന്നും സ്പീക്കർ പറഞ്ഞു. ഒരു കട ഉദ്ഘാടനം ചെയ്യാൻ പോയ ഒരാളെ ചുറ്റിപ്പറ്റി ശൂന്യതയിൽ നിന്നും കഥകൾ സൃഷ്ടിച്ച് വിവാദമാക്കുകയാണ് എന്നും പക്ഷേ കുറ്റം ചെയ്തു എന്ന തോന്നൽ ഉളവാക്കുന്ന നിലയിൽ വാർത്തകൾ കൊടുക്കുന്നു എന്നതാണ് നിർഭാഗ്യകരം ആണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button