KeralaLatest NewsNews

ശബരിമല വിഷയം സജീവമാക്കി പിടിച്ചു നിൽക്കാൻ യുഡിഎഫ് : തന്ത്രത്തിനെതിരെ മുന്നറിയിപ്പുമായി സിപിഎം

തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് പിടിച്ചു നിൽക്കാനുള്ള മാർ​ഗം ആലോചിക്കുകയാണ് യുഡിഎഫ്

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് പിടിച്ചു നിൽക്കാനുള്ള മാർ​ഗം ആലോചിക്കുകയാണ് യുഡിഎഫ്. ഇത്തവണ ശബരിമല സ്ത്രീപ്രവേശം ഒരിക്കല്‍കൂടി തിരഞ്ഞെടുപ്പ് വിഷയമാക്കാനുള്ള യു.ഡി.എഫ് തീരുമാനത്തെ അവഗണിച്ച് മുന്നോട്ട് പോകാനൊരുങ്ങുകയാണ് സിപിഎം. ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുകയോ, വിഷയം ചര്‍ച്ചയാക്കുകയോ ചെയ്യേണ്ടതില്ലെന്നും അവഗണിക്കണമെന്നുമാണ് സിപിഎമ്മിന്റെ തീരുമാനം.ഇത് സംബന്ധിച്ചുള്ള നിര്‍ദേശം സിപിഎം സെക്രട്ടറിയേറ്റിന്റേതാണ്. കോടതിപരിഗണനയിലുള്ള വിഷയമായതിനാല്‍ അതിനോട് പ്രതികരിക്കാനില്ലെന്ന നിലപാടാണ് സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്.

Also read : ചൈനീസ് സംരംഭക നേതാക്കളുടെ പട്ടികയിൽ ജാക്ക് മാ എവിടെ ?

ശബരിമലവിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന വാഗ്ദാനവുമായിയാണ് യു.ഡി.എഫ് ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. ശബരിമല വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമം ഒരാഴ്ചമുമ്പേ തന്നെ യു.ഡി.എഫ്. തുടങ്ങിയിരുന്നു. ശബരിമലക്കാര്യത്തില്‍ വിശ്വാസവും ആചാരവും സംരക്ഷിക്കുന്ന വിധത്തിൽ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉമ്മന്‍ചാണ്ടി കത്തും നല്‍കിയിരുന്നു. അതിനടുത്ത പടിയായാണ് ഉമ്മന്‍ചാണ്ടി യു.ഡി.എഫ്. പ്രചാരണജാഥ ഉദ്ഘാടനം ചെയ്ത് ശബരിമലയിലേക്ക് ഉള്ള വണ്ടി പിടിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button