Latest NewsNewsInternationalBusiness

ചൈനീസ് സംരംഭക നേതാക്കളുടെ പട്ടികയിൽ ജാക്ക് മാ എവിടെ ?

ഇത്തവണത്തെ ചൈനീസ് സംരംഭക നേതാക്കളുടെ പട്ടികയിൽ നിന്ന് ഔദ്യോഗിക സർക്കാർ മാധ്യമങ്ങൾ ആലിബാബ സ്ഥാപകനായ ജാക് മായെ ഒഴിവാക്കി

 

ബെയ്ജിങ്: ഇത്തവണത്തെ ചൈനീസ് സംരംഭക നേതാക്കളുടെ പട്ടികയിൽ നിന്ന് ഔദ്യോഗിക സർക്കാർ മാധ്യമങ്ങൾ ആലിബാബ സ്ഥാപകനായ ജാക് മായെ ഒഴിവാക്കി. രാജ്യത്ത് സാങ്കേതിക വിപ്ലവം കൊണ്ടുവന്നതിന് പ്രശംസനീയമായ പങ്കാളിത്തം വഹിച്ച ബിസിനസുകാരെ പ്രശംസിക്കുന്ന ഒന്നാം പേജിലെ റിപ്പോർട്ടിൽനിന്നാണ് ഷാങ്ഹായ് സെക്യൂരിറ്റീസ് ന്യൂസ് ജാക്ക് മായെ ഒഴിവാക്കിയിരിക്കുന്നത്. പോണി മായുടെ പേര് മൊബൈൽ യുഗത്തെ മാറ്റിയെഴുതിയവരുടെ പട്ടികയിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.ബ്ലൂംബർഗ് റിപ്പോർട്ടനുസരിച്ച് ഹുവായ് ടെക്‌നോളജീസിന്റെ റെൻ ഷെങ്‌ഫെയ്, ഷവോമി കോർപ്പറേഷന്റെ ലീ ജൻ, ബിവൈഡിയുടെ വാങ് ചുവാൻഫു എന്നിവരും പട്ടികയിലുണ്ട്.

Also read : കേന്ദ്രത്തിനെതിരെ സമരം ചെയ്ത ജീവനക്കാർക്ക് ശമ്പളം അനുവദിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

മാസങ്ങളോളം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതിരുന്ന ജാക് മാ ഈയിടെയാണ് ഗ്രാമീണ അധ്യാപകരുടെ ഓൺലൈൻ ചടങ്ങിൽ പങ്കെടുത്തത്. അതിന്റെ വീഡിയോയാ വൈറലായിരുന്നു .വീഡിയോയിൽ അധ്യാപകരെ അഭിനന്ദിക്കുന്നുണ്ടെങ്കിലും ഏറെക്കാലത്തെ അജ്ഞാതവാസത്തെക്കുറിച്ച് പരമാർശിച്ചിട്ടേയില്ല.

Also read : പി കെ ഫിറോസിനും സി കെ സുബൈറിനുമെതിരെ ഫണ്ട് ദുരുപയോ​ഗം ചെയ്തെന്ന ആരോപണവുമായി യൂസഫ് പടനിലം

ജാക് മാ പ്രസംഗത്തിൽ ചൈനയിലെ സാമ്പത്തിക നിയന്ത്രണത്തെക്കുറിച്ച് വിമർശനം നടത്തിയതിനു പിന്നാലെയാണ് കഴിഞ്ഞവർഷം ഒക്ടോബർ 24 മുതൽ അദ്ദേഹത്തെ കാണാതായത്. വിമർശനത്തിനു പിന്നാലെ ചൈനീസ് റെഗുലേറ്റർമാർ ആന്റ് ഗ്രൂപ്പിനും ആലിബാബയ്ക്കുമെതിരെ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ആന്റ് ഗ്രൂപ്പിന്റെ പ്രഖ്യാപിക്കാനിരുന്ന 37 ബില്യൺ ഡോളർ ഐപിഒ താൽക്കാലികമായി നിർത്തിവെയ്ക്കുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button