KeralaLatest NewsNewsIndia

പി കെ ഫിറോസിനും സി കെ സുബൈറിനുമെതിരെ ഫണ്ട് ദുരുപയോ​ഗം ചെയ്തെന്ന ആരോപണവുമായി യൂസഫ് പടനിലം

കത്വവ - ഉന്നാവോ പീഡനത്തിന് ഇരയായവർക്ക് വേണ്ടി പിരിച്ചെടുത്ത തുക പി.കെ. ഫിറോസ് ദുർവിനിയോഗം ചെയ്‌തെന്ന് ആരോപണം

 

കോഴിക്കോട് : കത്വവ – ഉന്നാവോ പീഡനത്തിന് ഇരയായവർക്ക് വേണ്ടി പിരിച്ചെടുത്ത തുക പി.കെ. ഫിറോസ് ദുർവിനിയോഗം ചെയ്‌തെന്ന് ആരോപണം. പിരിച്ച തുക വകമാറ്റിയെന്നതാണ് യൂത്ത് ലീഗിന്റെ മുൻ ദേശീയ സമിതി അംഗമായ യൂസഫ് പടനിലത്തിന്റെ ആരോപണം. സി.കെ. സുബൈറിനും പി.കെ.ഫിറോസിനും എതിരായാണ് യൂസഫ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Also read : ബിനോയ് വിശ്വം എം.പി സമർപ്പിച്ച ഹർജിയിൽ വാട്‌സാപ്പിനോട് പ്രതികരണം ആവശ്യപ്പെട്ട് സുപ്രീം കോടതി

കത്വവ – ഉന്നാവോ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏപ്രിൽ 20നാണ് പളളികളിൽ അടക്കം യൂത്ത് ലീഗ് പിരിവ് നടത്തിയത്. പെൺകുട്ടികളുടെ കുടുംബത്തിന്റെ പരിരക്ഷയും നിയമസഹായവും ഉദ്ദേശിച്ചായിരുന്നു ഇത്തരത്തിലൊരു ഏകദിന ഫണ്ട് സമാഹരണം. കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ പിരിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട കണക്കുകളൊന്നുമില്ല ഇപ്പോൾ. 15 ലക്ഷം രൂപ പി.കെ. ഫിറോസിന്റെ യാത്രയുടെ കടം തീർക്കാൻ ഉപയോഗിച്ചെന്നും കൂടാതെ സി.കെ. സുബൈർ നിരവധി ഉത്തരേന്ത്യൻ യാത്രകൾ നടത്താൻ ഈ ഫണ്ട് ദുർവിനിയോഗം ചെയ്തെന്നുമാണ് യൂസഫ് പടനിലം ആരോപിക്കുന്നത്. ഇത് പുറത്തുപറയാതിരിക്കാനായി തനിക്കെതിരെ ഭീഷണികൾ ഉണ്ടെന്നും യൂസഫ് ആരോപിക്കുന്നുണ്ട്.

Also read : അച്ഛനാണെന്റെ ഹീറോ : തന്നെ സല്യൂട്ട് ചെയ്ത അച്ഛനെ കുറിച്ച് പോലീസായ മകൾ

പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുളളവർക്കുമുന്നിൽ ഇക്കാര്യം അവതരിപ്പിച്ചിരുന്നു. ആറുമാസത്തിനുളളിൽ പ്രശ്‌നം പരിഹരിക്കാമെന്ന് ്വർ കഴിഞ്ഞ വർഷം തന്നെ പറഞ്ഞിരുന്നു. പക്ഷേ ഒരു തരത്തിലുള്ള പ്രശ്‌ന പരിഹാരങ്ങളും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പൊതുമധ്യത്തിലെത്തുന്നതെന്നാണ് യൂസഫ് പറയുന്നത്. ഉന്നാവോ-കത്വവ സംഭവങ്ങളിൽ കേസ് നടത്തിപ്പിന്റെ ചുമതല പഞ്ചാബ് മുസ്ലീം ഫെഡറേഷനാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button