Latest NewsNewsIndia

48 മണിക്കൂറിനുള്ളിൽ വിദ്യാര്‍ഥി നേതാവ്​ ഷര്‍ജീല്‍ ഉസ്​മാനിയെ അറസ്റ്റ്​ ചെയ്യണം; താക്കീതുമായി ബിജെപി

മഹാരാഷ്​ട്ര സര്‍ക്കാറിന്​ അന്ത്യശാസനവുമായി ബി.ജെ.പി

ഹൈന്ദവ സമൂഹത്തേയും അവരുടെ വിശ്വാസത്തേയും അവഹേളിച്ച വിദ്യാര്‍ഥി നേതാവ്​ ഷര്‍ജീല്‍ ഉസ്​മാനിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. വിവാദപ്രസംഗം നടത്തിയിട്ട് മൂന്ന് ദിവസമായിട്ടും ഇയാൾക്കെതിരെ നടപടിയെടുക്കാതെ മഹാരാഷ്ട്ര പൊലീസ് ഇയാളെ സംരക്ഷിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.

48 മണിക്കൂറിനകം ഷര്‍ജീല്‍ ഉസ്​മാനിയെ അറസ്റ്റ്​ ചെയ്യണമെന്ന് മഹാരാഷ്​ട്ര സര്‍ക്കാറിന്​​ അന്ത്യശാസനം നല്‍കിയിരിക്കുകയാണ് ബി.ജെ.പി. ഹൈന്ദവ വിശ്വാസികള്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്​താവനകള്‍ നടത്തിയെന്നാണ്​ ഉസ്​മാനിക്കെതിരെ ബി.ജെ.പി പറയുന്നത്. ഭാരതീയ ജനത യുവ മോര്‍ച്ച നേതാക്കള്‍ ഷര്‍ജീല്‍ ഉസ്​മാനിക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്​തു.

Also Read:അലി അക്ബറിൻ്റെ സിനിമ വിലക്കിയാൽ ആഷിക്ക് അബുവിന്റെ സിനിമയും തിയേറ്റർ കാണില്ല ; സന്ദീപ് വാര്യർ

ശനിയാഴ്ച പുണെയില്‍ വെച്ച് നടന്ന എല്‍ഗാര്‍ പരിഷത്ത്​ കോണ്‍ക്ലേവിലെ പ്രസംഗത്തിനിടെയാണ് ഷര്‍ജീല്‍ ഹിന്ദുക്കളെ അപമാനിച്ചത്. ഹിന്ദു സമൂഹത്തെ ഒന്നടങ്കം അവഹേളിച്ചിട്ടും പൊലീസ് ഇയാളെ സംരക്ഷിക്കുകയാണ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ തെരുവിലറങ്ങി പ്രതിഷേധിക്കും -ബി.ജെ.പി എം.എല്‍.എ രാം കദം പറഞ്ഞു.

കോണ്‍ക്ലേവിനിടെ നടന്ന പ്രസംഗം പരിശോധിക്കുകയാണെന്നും ആക്ഷേപകരമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി അനില്‍ ദേശ്​മുഖ്​ അറിയിച്ചു. ഹൈദരാബാദ്​ സര്‍വകലാശാലയില്‍ ദലിത്​ ഗവേഷക വിദ്യാര്‍ഥിയായിരുന്ന രോഹിത്​ വെമുലയുടെ ജന്മദിനത്തോട്​ അനുബന്ധിച്ചാണ്​ ഭീമ -കൊ​േറഗാവ്​ ശൗര്യ ദിന്‍ പ്രേരണയുടെ ആഭിമുഖ്യത്തില്‍ കോണ്‍ക്ലേവ്​ സംഘടിപ്പിച്ചത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button