
കോഴിക്കോട് : ഹൈന്ദവ ജനതയുടെ പോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും കഥപറയുന്ന സംവിധായകൻ അലി അക്ബറിൻ്റെ സിനിമ പ്രദർശിപ്പിക്കാൻ വിലക്കെങ്കിൽ ആഷിഖ് അബുവിന്റെ സിനിമയും തിയേറ്റർ കാണില്ലെന്ന് ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. അലി അക്ബറിൻ്റെ സിനിമയുടെ പൂജയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘1921 പുഴ മുതൽ പുഴ വരെ’ എന്ന പേരിൽ മലബാർ ഹിന്ദു വംശഹത്യ പ്രമേയമാക്കി അലി അക്ബർ ഒരുക്കുന്ന സിനിമയ്ക്ക് തിയേറ്ററിൽ പ്രദർശനാനുമതി നൽകരുതെന്ന ആവശ്യം ഉയർന്നിരുന്നു. ഇതോടെയാണ് പ്രതികരണവുമായി സന്ദീപ് രംഗത്തെത്തിയത്.
മലബാർ ഹിന്ദു വംശഹത്യ ഹിന്ദുവിന്റെ പരാജയത്തിന്റെ ചരിത്രമല്ല, മറിച്ച് ഹൈന്ദവ ജനതയുടെ പോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും ചരിത്രമാണെന്ന് സന്ദീപ് വാര്യയർ അഭിപ്രായപ്പെട്ടു. ആഷിഖ് അബുവും സംഘവും വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജിയെ മഹത്വവത്ക്കരിച്ചു കൊണ്ട് സിനിമ എടുക്കുമെന്ന പ്രഖ്യാപനം നടത്തി. ഇതിനെ വെല്ലുവിളിച്ചു കൊണ്ട് അലി അക്ബർ നടത്തിയ സിനിമ പ്രഖ്യാപനം യഥാർത്ഥ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണത്തിന് കേരളത്തിലെ ആയിരക്കണക്കിന് യുവാക്കൾക്ക് പ്രേരണയായെന്നും സന്ദീപ് വ്യക്തമാക്കി.
Post Your Comments