Latest NewsKeralaNattuvarthaNews

നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചുതകർത്തു

പ്രദേശത്തെ വൈദ്യുതിയും തകരാറിലായി

വൈക്കം : നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചുതകർത്തു. തിങ്കളാഴ്ച രാവിലെ ഏഴിന് പിതൃകുന്നം ക്ഷേത്രത്തിനു സമീപം ആണ് സംഭവം. കാർ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വൈദ്യുത പോസ്റ്റ് ഇടിച്ചുതകർത്ത കാർ റോഡിനു കുറുകെയായതോടെ വൈക്കം എറണാകുളം റോഡിൽ ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.
തുടർന്ന് ക്രെയിൻ കൊണ്ടുവന്ന് കാർ റോഡിൽനിന്നു നീക്കംചെയ്തശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പ്രദേശത്തെ വൈദ്യുതിയും തകരാറിലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button