NattuvarthaLatest NewsNews

ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പെരുമണ്ണ പാറമ്മൽ പാറപ്പുറത്ത് പ്രബീഷ് (34) ആണ് അപകടത്തിൽ മരിച്ചിരിക്കുന്നത്. പെരുമണ്ണ പുവ്വാട്ട് പറമ്പ് റോഡിൽ പെരുമൺ പുറയിൽ കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം നടന്നിരിക്കുന്നത്.

ഗുരുതര പരിക്കേറ്റ പ്രബീഷിനെ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി കഴിഞ്ഞില്ല. രാമൻകുട്ടി കുറുപ്പ് – പുഷ്പ ദമ്പതികളുടെ മകനാണ്. ഭാര്യ: സൗമ്യ, മകൾ: വൈഗ (കായലം എ.എൽ.പി.സ്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി ), സഹോദരൻ : പ്രജീഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button