Latest NewsNewsKuwaitGulf

കെട്ടിടത്തിൽ നിന്നുവീണ് പ്രവാസി മലയാളി മരിച്ചു

കുവൈത്ത്​ സിറ്റി: എറണാകുളം സ്വദേശി കുവൈത്തിൽ കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്ന്​ വീണ്​ മരിച്ചു. എറണാകുളം തുരുത്തിശേരി മേക്കാട്​ ചെട്ടിക്കാട്ട്​ വീട്ടിൽ വിനോദ്​ (37) ആണ്​ ദാരുണമായി മരിച്ചിരിക്കുന്നത്​.

മംഗഫ്​ ബ്ലോക്ക്​ നാലിൽ യൂറോപ്യൻ ടെലിഫോൺ സെൻററിന്​ സമീപത്തെ ഫ്ലാറ്റിലാണ്​ സംഭവം നടന്നിരിക്കുന്നത്. അഹ്​മദി ഗ്ലോബൽ ഇൻറർനാഷനൽ കമ്പനിയിൽ സെയിൽസ്​ അസിസ്​റ്റൻറായിരുന്നു. ഭാര്യ: ജ്യോതി (നഴ്​സ്​, കുവൈത്ത്​). രണ്ട്​ മക്കളുണ്ട്​. പിതാവ്​: മുരളീധരൻ നായർ. മാതാവ്​: സതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button