KeralaLatest NewsNews

ഉ​മ്മ​ന്‍ ചാ​ണ്ടി​യ​ല്ല പി​ണ​റാ​യി മ​ത്സ​രി​ച്ചാ​ലും നേ​മ​ത്ത് ബി​ജെ​പി ജ​യിക്കും: കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍​

പാ​ര്‍​ട്ടി​യി​ല്‍ യാ​തൊ​രു വി​ഭാ​ഗി​യ​ത​യും ഇ​ല്ല.

തി​രു​വ​ന​ന്ത​പു​രം:  നിയസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടക്കുകയാണ് കേരളം. ഓരോ രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ വിജയ സാധ്യതയെക്കുറിച്ചുള്ള ചർച്ചകൾ നടത്തുകയാണ്. ഇപ്പോഴിതാ സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് ബിജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം ത​നി​ക്കി​ല്ല. ആ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​മി​ല്ല. എ​ന്നാ​ല്‍ പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ മ​ത്സ​രരം​ഗ​ത്തു​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

read also:നടന്‍ കൃഷ്ണകുമാര്‍ ബി.ജെ.പി. അംഗത്വം സ്വീകരിച്ചു

നേ​മ​ത്ത് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ ചാ​ണ്ടി മത്സരിക്കണമെന്ന വാദങ്ങളെക്കുറിച്ചും കു​മ്മ​നം പ്രതികരിച്ചു. ഉ​മ്മ​ന്‍ ചാ​ണ്ടി​യ​ല്ല പി​ണ​റാ​യി മ​ത്സ​രി​ച്ചാ​ലും നേ​മ​ത്ത് ബി​ജെ​പി ജ​യി​ക്കു​മെ​ന്നു അദ്ദേഹം പറഞ്ഞു. പാ​ര്‍​ട്ടി​യി​ല്‍ യാ​തൊ​രു വി​ഭാ​ഗി​യ​ത​യും ഇ​ല്ല. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് പ്ര​വ​ര്‍​ത്തി​ച്ച​ത്. പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടെ​ന്ന തര​ത്തി​ല്‍ തെ​റ്റാ​യ കാ​ര്യ​ങ്ങ​ള്‍ പ്ര​ച​രി​ക്കു​ക​യാ​ണെ​ന്നും കുമ്മനം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button