COVID 19Latest NewsNewsGulfQatar

ഖത്തറിൽ കോവിഡ്​ നിയന്ത്രണങ്ങള്‍ പുനസ്​ഥാപിച്ചു; യാത്രാവിലക്കുണ്ടാവില്ല

ദോഹ: കോവിഡ്​ രോഗികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഖത്തറില്‍ ചില നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കാന്‍ മന്ത്രിസഭ തീരുമാനമായി. എന്നാല്‍ ഖത്തറിലേക്ക്​ യാത്രാവിലക്ക്​ ഉണ്ടാവില്ല. നിലവില്‍ ഖത്തറിൻറ്റെ യാത്രാസംബന്ധമായ ചട്ടങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല. ഇത്തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും അധികൃതര്‍ അറിയിച്ചു. നിയന്ത്രണങ്ങള്‍ പുനസ്​ഥാപിച്ച തീരുമാനം ഫെബ്രുവരി നാലുമുതല്‍​ നിലവില്‍ വരും​.

Read Also: ഇന്ത്യ ഒരുമിച്ച് ‘ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശിയര്‍ക്ക് ഇടപെടാനാകില്ല

ഓഫിസുകളില്‍ 80 ശതമാനം ജീവനക്കാര്‍ മാത്രമേ ഹാജരാകാന്‍ പാടുള്ളൂ. ബാക്കിയുള്ളവര്‍ വീടുകളിലിരുന്ന്​ ജോലി ചെയ്യണം. ഓഫിസുകളിലെ യോഗങ്ങളില്‍ 15 പേര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. ഇന്‍ഡോര്‍ പരിപാടികളില്‍ അഞ്ചുപേര്‍ മാത്രമേ ഉണ്ടാകാവൂ. പുറത്തുനടക്കുന്ന പരിപാടികളില്‍​ 15 പേര്‍ മാത്രമേ പാടുള്ളൂ. പാര്‍ക്കുകളിലെയും ബീച്ചുകളിലെയും കളിസ്​ഥലങ്ങള്‍ അടക്കും. റസ്​റ്റോറന്‍റുകള്‍, കഫേകള്‍ എന്നിവയുടെ പ്രവര്‍ത്തനശേഷി കുറയ്ക്കണം. മാളുകളിലെ ഫുഡ്​കോര്‍ട്ടുകള്‍ അടക്കണം.

പള്ളികള്‍ അടക്കില്ല. അംഗശുദ്ധിവരുത്താനുള്ള സൗകര്യങ്ങള്‍, ടോയ്​ലെറ്റ്​ എന്നിവ അടച്ചിടും. ഓണ്‍ലൈന്‍, നേരിട്ടുള്ള പഠനം എന്നിവ സമന്വയിപ്പിച്ചുള്ള പഠനരീതിയില്‍ തന്നെ നിലവിലുള്ള ശേഷിയില്‍ സ്​കൂളുകള്‍ പ്രവര്‍ത്തിക്കും. ഇവയാണ് ഖത്തറിൽ പുനസ്ഥാപിച്ച കോവിഡ് നിയമങ്ങൾ.

shortlink

Post Your Comments


Back to top button