Latest NewsKeralaNattuvarthaNews

25 ചാക്കോളം റേഷൻ അരി പുഴവരിച്ച് കേടായ നിലയിൽ ; പ്രതിഷേധവുമായി നാട്ടുകാർ

പുഴുവരിച്ച നിലയിലായതോടെ നാട്ടുകാർ പരാതിപ്പെടുകയായിരുന്നു

റാന്നി: കട മാറ്റി സ്ഥാപിച്ചിട്ടും പഴയ മുറിയിൽ ഇരുന്ന ഉപയോഗശൂന്യമായ അരി നീക്കാതെ റേഷൻകടക്കാരുടെ അനാസ്ഥ. മന്ദിരം എആർഡി 28–ാം നമ്പർ റേഷൻ കടയിലാണ് സംഭവം. വിൽപന നടത്താതിരുന്ന 25 ചാക്കോളം അരി പുഴവരിച്ച് കേടാകുകയായിരുന്നു. അരി കേടായ വിവരം താലൂക്ക് സപ്ലൈ ഓഫിസർ ജില്ലാ കലക്ടർക്കു റിപ്പോർട്ട് നൽ‌കിയിരുന്നു.

കാലിത്തീറ്റയ്ക്കായി ഇതു ലേലം ചെയ്തു വിൽക്കാൻ കലക്ടർ പ്രത്യേക ഉത്തരവ് നൽകിയിരുന്നുവെങ്കിലും ആരും വന്നില്ലെന്ന് താലൂക്ക് സപ്ലൈ ഓഫിസർ ആർ. ഗണേഷ് പറഞ്ഞു. എന്നാൽ അരി പൂർണ്ണമായും പുഴുവരിച്ച നിലയിലായതോടെ നാട്ടുകാർ പരാതിപ്പെടുകയായിരുന്നു. അരി നീക്കാൻ ലൈസൻസിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഓഫീസർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button