Latest NewsNewsIndia

പൊതുവേദിയിൽ ഹിന്ദു മതത്തെ അവഹേളിച്ച സംഭവം: വിദ്യാർത്ഥി നേതാവിനെതിരെ കേസെടുത്ത് പോലീസ്

മുംബൈ : ഹിന്ദു മതത്തെ പൊതുവേദിയിൽ അവഹേളിച്ച മുൻ വിദ്യാർത്ഥി നേതാവിനെതിരെ കേസെടുത്ത് പോലീസ്. മഹാരാഷ്ട്ര പോലീസാണ് അലിഗഡ് സർവ്വകലാശാല വിദ്യാർത്ഥി നേതാവായിരുന്ന ഷർജീൽ ഉസ്മാനിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

ഹിന്ദു വിരുദ്ധ പരാമർശത്തിൽ ഉസ്മാനിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ബിജെപി താക്കീത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ശനിയാഴ്ച ഭീമ കൊറേഗാവ് ശൗര്യ ദിൻ പ്രേരണ അഭിയാൻ പൂനെയിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഉസ്മാനി ഹിന്ദുക്കളെ അപമാനിച്ച് സംസാരിച്ചത്. സംഭവത്തിന് പിന്നാലെ ഹിന്ദു മതവിഭാഗത്തിനിടയിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.

അതേസമയം സംഭവത്തിൽ യുവമോർച്ച നൽകിയ പരാതിയിൽ ഉസ്മാനിക്കെതിരെ എഫ്‌ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 (എ ) വകുപ്പ് പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
ഹിന്ദു മതവും, സമൂഹവും ഏറെ അധ:പതിച്ച് പോയെന്നായിരുന്നു ഉസ്മാനിയുടെ പരാമർശം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button