KeralaLatest NewsNews

ടിവി ദേഹത്തുവീണ് പിഞ്ചുകുഞ്ഞ് മരിച്ചു

ടിവി ദേഹത്തുവീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബോവിക്കാനം: വീട്ടില്‍ കളിക്കുന്നതിനിടെ ടിവി ദേഹത്തുവീണ് പിഞ്ചുകുഞ്ഞ് മരിച്ചു. തെക്കില്‍ ഉക്കിരംപാടിയിലെ നിസാറിന്റെയും ബാവിക്കര പള്ളിക്കാലിലെ ഫായിസയുടെയും ഏകമകന്‍ മുഹമ്മദ് സാബിര്‍ (2) ആണ് മരിച്ചത്.

Read Also: 100 കോടി കാണ്മാനില്ല; വെളിപ്പെടുത്തലുമായി കെഎസ്ആർടിസി; ഹർജി ഇന്ന് പരിഗണിക്കും

ബുധനാഴ്ച (ഫെബ്രുവരി- 3) ഉച്ചയോടെ വീട്ടില്‍ മറ്റ് കുട്ടികള്‍ക്കൊപ്പൊ കളിക്കുന്നതിനിടെ കുട്ടി ടിവി സ്റ്റാന്‍ഡില്‍ പിടിച്ച്‌ വലിക്കുകയായിരുന്നു. ടിവി ദേഹത്തുവീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

shortlink

Post Your Comments


Back to top button