KeralaNattuvarthaLatest NewsNews

ജനങ്ങളെ ഭീതിയിലാഴ്ത്തി പോത്ത് ; രക്ഷയായത് അഗ്നിരക്ഷാസേന

വിരണ്ടോടിയ പോത്തിനെ കുരുക്കിട്ടാണ് പിടികൂടിയത്

കൂത്താട്ടുകുളം: ജനങ്ങളെ ഭീതിയിലാഴ്ത്തി നഗരത്തിലൂടെ വിരണ്ടോടിയ പോത്തിനെ അഗ്നിരക്ഷാസേന അതിസാഹസികമായി പിടിച്ചുകെട്ടി. ഇന്നലെ രാവിലെ കിഴകൊമ്പ്‌ ഇടത്തനാൽ കുഞ്ഞുമോന്റെ പോത്താണ്‌ വിരണ്ടോടിയത്. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. വിരണ്ടോടിയ പോത്തിനെ കുരുക്കിട്ടാണ് പിടികൂടിയത്.

സ്റ്റേഷൻ ഓഫിസർ സജിമോൻ ടി. ജോസഫ്, പി.ജി.അനിൽകുമാർ, കെ.സി.ബിജുമോൻ, പി.എച്ച്.അഭിഷേക്, ജോബിൻ കെ.ജോൺ, എസ്.സാബു, എം.മനോജ്, വി.എൻ.അശോക്‌കുമാർ, പി.പി.ഏബ്രഹാം, പി.ജി.സുരേഷ് എന്നിവർ ചേർന്നാണ് പോത്തിനെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button