Latest NewsKeralaNews

തിരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ സജ്ജമാക്കാന്‍ ജെ.പി നദ്ദ ; ആദ്യ പൊതുപരിപാടി ഇന്ന് തൃശൂരില്‍

ഉച്ചയ്ക്ക് സംഘപരിവാര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

തൃശൂര്‍ : ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ കേരളത്തിലെ ആദ്യ പൊതുപരിപാടി ഇന്ന് തൃശൂരില്‍ നടക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ജെ.പി നദ്ദ കേരളത്തിലെത്തിയത്. ഇതുവരെ പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടു നിന്ന ശോഭ സുരേന്ദ്രന്‍ രാവിലെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.

കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളുടേയും അധ്യക്ഷന്മാരുമായും എന്‍ഡിഎ കണ്‍വീനര്‍മാരുമായും നദ്ദ സംവദിക്കും. ഉച്ചയ്ക്ക് സംഘപരിവാര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് നാലിന് വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ ജെ.പി നദ്ദ അഭിസംബോധന ചെയ്യുന്ന പൊതു സമ്മേളനത്തോടെ ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കം കുറിയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button