Latest NewsKeralaNews

തോറ്റവര്‍ വേണ്ട ; നിര്‍ണായക തീരുമാനവുമായി സിപിഎം

ഇതോടെ നിരവധി പ്രമുഖ നേതാക്കള്‍ക്കാണ് മാറി നില്‍ക്കേണ്ടി വരിക

തിരുവനന്തപുരം : കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റവരെ വീണ്ടും മത്സരിപ്പിയ്ക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലില്‍ സിപിഎം. നിയമസഭയിലേക്ക് തുടര്‍ച്ചയായി രണ്ടു തവണ മത്സരിച്ചവര്‍ക്ക് സീറ്റില്ലെന്ന പൊതു നിബന്ധനയില്‍ ഇളവുണ്ടാകും. എല്ലാ ജില്ലയിലും ഒരു സീറ്റെങ്കിലും സ്ത്രീകള്‍ക്കായി മാറ്റി വെയ്ക്കാനും സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റവരെ നിയമസഭയിലേക്ക് പരിഗണിക്കേണ്ടെന്ന നിബന്ധന കര്‍ശനമായി പാലിയ്ക്കാനാണ് സംസ്ഥാന സമിതി തീരുമാനം. ഇതോടെ നിരവധി പ്രമുഖ നേതാക്കള്‍ക്കാണ് മാറി നില്‍ക്കേണ്ടി വരിക. ജില്ലാ കമ്മിറ്റികളുടെ നിലപാടും വിജയ സാധ്യതയും പരിഗണിച്ചാകും രണ്ടു ടേം നിബന്ധനയില്‍ ഇളവ് നല്‍കുക.

എല്ലാ ജില്ലയിലും ഒരു സീറ്റ് സ്ത്രീകള്‍ക്കായി നിര്‍ബന്ധമായും മാറ്റി വെയ്ക്കണം. ഒന്നിലധികമായാലും തെറ്റില്ല. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പരമാവധി പരിഗണന നല്‍കണം. പൊതുസമ്മതര്‍, പ്രൊഫഷണലുകള്‍, ടെക്‌നോക്രാറ്റുകള്‍, സാഹിത്യ-സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ എന്നിവരേയും പരിഗണിയ്ക്കണം. ഇവയാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയ മാനദണ്ഡങ്ങളില്‍ പ്രധാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button