Latest NewsNewsInternational

അടിച്ചാൽ തിരിച്ചടി; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്‌ടൺ: ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ജാേബൈഡന്‍. അമേരിക്കയുടെയും മറ്റുലോക രാജ്യങ്ങളുടെയും പ്രശ്നങ്ങളില്‍ ആവശ്യമില്ലാതെ തലയിട്ടാല്‍ ഇടപെടാന്‍ മടിക്കില്ലെന്ന ശക്തമായ സൂചനയാണ് അദ്ദേഹം നല്‍കുന്നത്. അമേരി​ക്കന്‍ സ്റ്റേറ്റ് ഡി​പ്പാര്‍ട്ടുമെന്റ് ജീവനക്കാരെ അഭിസംബോധനചെയ്യവെയാണ് മനുഷ്യാവകാശ നി​ഷേധവും സാമ്പത്തി​ക ദുരുപയോഗവുമടക്കമുളള ചൈനയുടെ നടപടി​കളെ അമേരി​ക്ക ശക്തമായി​ നേരി​ടുമെന്ന് ബൈഡന്‍ പറഞ്ഞത്. ചൈന ഉയര്‍ത്തുന്ന വെല്ലുവിളി എന്തുതന്നെയായാലും അമേരിക്ക അതിനെ നേരിടുമെന്നും ബൈഡന്‍ പറഞ്ഞു.

Read Also: മോദി സര്‍ക്കാരിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും നന്ദി; പ്രധാനമന്ത്രിക്ക് കത്തെഴുതി ബാര്‍ബഡോസ്‍

അമേരിക്കയിലെ താെഴില്‍ അവസരങ്ങള്‍ക്കും അമേരിക്കന്‍ തൊഴിലാളികള്‍ക്കും ദോഷം വരുത്തുന്ന ചൈനയുടെ വ്യാപാര ദുരുപയോഗം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും അങ്ങനെചെയ്തുവെന്ന് ഉറപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനെയും അമേരിക്ക നേരത്തേ സൂചിപ്പിച്ചിരുന്നു. കമ്യൂണിസ്റ്റ് ചൈനയുടെ ഭീഷണി നേരിടുന്നതിന് പെന്റഗണ്‍ മുന്‍ഗണന നല്‍കണമെന്ന് സെനറ്റര്‍മാര്‍ ഉള്‍പ്പടെയുളളവര്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിരോധ സെക്രട്ടറിക്ക് അയച്ച കത്തുകളില്‍ ഇക്കാര്യം പലരും വ്യക്തമായി സൂചിപ്പിച്ചിരുന്നു.

കൊവിഡിന്റെ പശ്ചാലത്തില്‍ മുന്‍ പ്രഡിഡന്റ് ട്രംപിന്റെ കാലത്താണ് അമേരിക്കയും ചൈനയും തമ്മിലുളള ബന്ധം ഏറെ വഷളായത്. അതിര്‍ത്തിയില്‍ ചൈന പ്രശ്നമുണ്ടാക്കിയപ്പോഴും ഇന്ത്യക്ക് അനുകൂലമായി ശക്തമായ നിലപാടാണ് അമേരിക്ക സ്വീകരിച്ചത്. കാലാവസ്ഥാ വ്യതിയാനം, പകര്‍ച്ചവ്യാധികള്‍, ആണവ്യാപനം തുടങ്ങിയ ഭീഷണികളെ നേരിടല്‍ ഞങ്ങള്‍ കൂടുതല്‍ ശക്തമാക്കും എന്നാണ് ബൈഡന്‍ പറഞ്ഞത്. റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പ്രതിപക്ഷപ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരെ അമേരിക്ക അതൃപ്തി അറയിച്ചിട്ടുണ്ട്. കൂടുതല്‍ കര്‍ശനമായ ഉപരോധങ്ങള്‍ അമേരിക്ക ആസൂത്രണം ചെയ്യുന്നു എന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഒരു ടിവി അഭിമുഖത്തില്‍ പറഞ്ഞ്.

ജനാധിപത്യം പുനസ്ഥാപിച്ചില്ലെങ്കില്‍ തിരിച്ചടിക്കാന്‍ മടിക്കില്ലെന്നാണ് ബൈഡന്‍ പറഞ്ഞത്. മ്യാന്‍മറിലെ അട്ടിമറി ചൈനയുടെ കൈകളെ ശക്തിപ്പെടുത്തുമെന്നാണ് അമേരിക്ക ഭയക്കുന്നത്. അട്ടിമറിക്ക് പിന്നില്‍ ചൈനയാണോ എന്ന സംശയവും അമേരിക്കയ്ക്കുണ്ട്. ലോക രാജ്യങ്ങള്‍ എല്ലാം അട്ടിമറിയെ ശക്തമായി വിമര്‍ശിച്ചപ്പോള്‍ ചൈന ഇതിനെ പരോക്ഷമായി അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അയല്‍ക്കാരെ സഹായിക്കാന്‍ എന്ന വ്യാജേന എത്തി അവിടെ പിടിമുറുക്കുന്നതാണ് ചൈനയുടെ പുതിയ രീതി. നേപ്പാളില്‍ ഇതു കണ്ടതാണ്.

shortlink

Related Articles

Post Your Comments


Back to top button