Latest NewsUSANewsInternational

ഇംപീച്ച്‌മെൻറ്റ് ട്രയലിന് ഹാജരാകില്ലെന്ന് യു എസ് മുൻ പ്രെസിഡെൻറ്റ് ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: സെനറ്റില്‍ അടുത്ത ചൊവ്വാഴ്ച ആരംഭിക്കുന്ന ഇംപീച്ച്‌മെൻറ്റ് ട്രയലിന് ഹാജരാകില്ലെന്ന് മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഹൗസ് ഇംപീച്ച്‌മെൻറ്റ് മാനേജര്‍മാരുടെ അഭ്യര്‍ഥന ഭരണഘടനാ വിരുദ്ധമെന്നാണ് ട്രംപ് നൽകിയ വിശദീകരണം. ഫെബ്രുവരി നാലിന് ഇംപീച്ച്‌മെൻറ്റ് മാനേജര്‍ ജയ്മി റാസ്ക്കില്‍, ട്രംപിന്‍റെ അറ്റോര്‍ണിയ്ക്കാണ് നോട്ടീസ് അയച്ചത്.

Read Also: 2019 ഓഗസ്റ്റിനുശേഷം ഇതാദ്യമായി എല്ലാ ജമ്മു കശ്മീരികള്‍ക്കും 4 ജി മൊബൈല്‍ ഡാറ്റ

കാപ്പിറ്റോളില്‍ ജനുവരി 6ന് നടന്ന അക്രമസംഭവങ്ങളില്‍ ട്രംപിന്‍റെ പങ്കിനെകുറിച്ചു സെനറ്റില്‍ വിശദീകരണം നല്‍കുന്നതിന് നേരിട്ട് ഹാജരാകണമെന്നതായിരുന്നു നോട്ടീസിന്‍റെ ഉള്ളടക്കം. ഇതിനു മറുപടിയായി മൂന്നു പാരഗ്രാഫുകള്‍ മാത്രം ഉള്‍പ്പെടുത്തുന്ന കത്താണ് ട്രംപിന്‍റെ അറ്റോര്‍ണി സമർപ്പിച്ചത്.‌

Read Also: ഹാഗിയ സോഫിയ പരാമര്‍ശിച്ചത് തെറ്റിദ്ധാരണ പരത്തി; വിശദീകരണവുമായി ചാണ്ടി ഉമ്മന്‍

ഭരണഘടനാപരമായി ഇതിനെ സാധൂകരിക്കുന്ന യാതൊരു തെളിവുകളും യുഎസ് ഹൗസിന് കണ്ടെത്താനായിട്ടില്ലെന്നും വളരെ ഗുരുതരമായ കുറ്റങ്ങള്‍ക്ക് ഇംപീച്ച്‌മെൻറ്റ് ചെയ്യുക എന്ന ഭരണഘടനാ വ്യവസ്ഥകള്‍ പാലിക്കാതെ ഒരു രാഷ്ട്രീയ നാടകമായി മാത്രമേ ഇതിനെ പരിഗണിക്കാന്‍ കഴിയൂ എന്നും അറ്റോര്‍ണി എടുത്തു പറഞ്ഞു.

Read Also: ചെത്തുകാരന്റെ മകനായതില്‍ എനിക്ക് അഭിമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഇംപീച്ച്‌മെൻറ്റ് വിചാരണയ്ക്ക് സെനറ്റില്‍ ഹാജരാകില്ലെന്ന ട്രംപിന്‍റെ തീരുമാനം ഡമോക്രാറ്റുകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ട്രംപിനെ സെനറ്റില്‍ എത്തിക്കുന്നതിനു മറ്റു നടപടികള്‍ പരിശോധിക്കുന്നുണ്ടെങ്കിലും ഇതുവരെ ഔദ്യോഗീകമായി തുറന്നു പറയുന്നതിന് ജയ്മി തയാറായിട്ടില്ല.

Read Also: 20 ലോകരാജ്യങ്ങള്‍ വഴി ഹിമാലയം; സൈക്കിളില്‍ ചുറ്റിക്കറങ്ങി മുപ്പതുകാരിയായ ഇന്ത്യൻ യുവതി

പ്രസിഡൻറ്റ് ജോ ബൈഡന്‍റെ ഹോംലാൻറ്റ് സെക്യൂരിറ്റി ഉപദേഷ്ടാവിന്‍റെ സെനറ്റ് സ്ഥിരീകരണത്തിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 49 സെനറ്റര്‍മാരും ഒറ്റകെട്ടായി നിലകൊണ്ടത് പാര്‍ട്ടിയിലെ ഐക്യമാണ് പ്രകടമാക്കിയത്. ഡമോക്രാറ്റിക് പാര്‍ട്ടിക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റര്‍മാര്‍ ഒരുമിക്കുന്നതിനാല്‍ സെനറ്റില്‍ ഇംപീച്ചുമെൻറ്റ് നടപടി പരാജയപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button