Latest NewsNewsIndia

ആത്മനിർഭർ നിധി : വഴിയോര ഭക്ഷണ കച്ചവടക്കാർക്കും സൊമാറ്റോയുെട പ്ലാറ്റ്‌ഫോമിൽ പ്രവേശിക്കാൻ അനുമതി

ന്യൂഡൽഹി : വഴിയോര ഭക്ഷണ കച്ചവടക്കാർക്കും സൊമാറ്റോയുെട പ്ലാറ്റ്‌ഫോമിൽ പ്രവേശിക്കാൻ അനുമതി നൽകി ധാരണപത്രത്തിലേർപ്പെട്ട് നഗര വികസന മന്ത്രാലയം . വഴിയോര കച്ചവടക്കാരുടെ വളർച്ച ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.

Read Also : കൊല്ലത്ത് പതിനേഴു വയസുകാരിയെ ബ​ലാ​ത്സം​ഗം ചെ​യ്​​ത കേ​സി​ല്‍ മൂന്ന് പേർ കൂടി അറസ്റ്റിൽ

നഗര വികസന മന്ത്രാലയ ജോയിന്റ് സെക്രട്ടറി മോഹിദ് സർദന, സൊമാറ്റോയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ദുർഗ ശങ്കർ മിശ്ര എന്നിവരുടെ സാന്നിദ്ധ്യത്തലിലാണ് ധാരണാ പത്രത്തിൽ ഒപ്പുവെച്ചത്. ബിഹാർ, ഛത്തീസ്ഗഡ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഭോപ്പാൽ, ലുധിയാന, നാഗ്പൂർ, പട്‌ന, റായ്പൂർ, വഡോധര തുടങ്ങിയ സ്ഥലങ്ങളിലെ മുൻസിപ്പൽ കമ്മീഷണർമാരും ഓൺലൈനിലൂടെ ചടങ്ങിന്റെ ഭാഗമായി.

ആത്മനിർഭർ നിധി പദ്ധതിയുടെ ഭാഗമായി ഓൺലൈൻ ഭക്ഷണ വിതരണക്കാരായ സ്വിഗ്ഗിയുമായി നേരത്തെ നഗര വികസന മന്ത്രാലയം ധാരണാപത്രത്തിൽ ഏർപ്പെട്ടിരുന്നു. 2020 ഒക്ടോബർ 5 നാണ് സ്വഗ്ഗിയുമായി കരാറിൽ ഏർപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button