KeralaLatest NewsNews

അഞ്ചു മിനുട്ടിനുള്ളില്‍ പിരിഞ്ഞുകിട്ടിയത് അഞ്ചു ലക്ഷം രൂപ? മന്ത്രിക്ക് പണം മുക്കാം, എഫ്​.ബി പോസ്റ്റ് മുക്കാനാവില്ല!!

മന്ത്രി പറയുന്നത് കേവലം 1.25 ലക്ഷം രൂപ മാത്രമാണ് സംഭാവന ലഭിച്ചതെന്നാണ്.

കോഴിക്കോട്​: 2018​ൽ ഹര്‍ത്താലിനിടെ താനൂരില്‍ തകര്‍ക്കപ്പെട്ട കടകളുടെ പുനര്‍നിര്‍മാണത്തിനായി മന്ത്രി കെ.ടി. ജലീല്‍ പിരിച്ച തുകയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമാകുകയാണ്. കണക്കുകളില്‍ വ്യക്​തതയില്ലെന്ന ആരോപണവുമായി​​ യൂത്ത്​ ലീഗ്​ നേതാവ്​ പി.കെ. ഫിറോസ് രംഗത്തെത്തുകയും അതിനു മന്ത്രി മറുപടി നൽകുകയും ചെയ്തു​. എന്നാൽ ‘മന്ത്രി പറയുന്നത് കേവലം 1.25 ലക്ഷം രൂപ മാത്രമാണ് സംഭാവന ലഭിച്ചതെന്നാണ്. എന്നാല്‍, 2018 ഏപ്രില്‍ 18ന് മന്ത്രിയുടെ ഫേസ്​ബുക്ക് പോസ്റ്റില്‍ പറയുന്നത് അഞ്ചു ലക്ഷം രൂപ അഞ്ചു മിനുട്ടിനുള്ളില്‍ പിരിഞ്ഞുകിട്ടി എന്നാണ്. ബാക്കി പണമൊക്കെ ഇപ്പോള്‍ എവിടെ പോയി’​ -ഫിറോസ്​ ഫേസ്​ബുക്ക്​ പോസ്റ്റില്‍ ചോദിച്ചു.

പി.കെ. ഫിറോസിന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റ്​:

മന്ത്രിക്ക് പണം മുക്കാം എഫ്ബി പോസ്റ്റ് മുക്കാനാവില്ല….
മന്ത്രി കെ.ടി. ജലീല്‍ വാട്സ്‌ആപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടത്തിയ പിരിവിന്‍റെ കണക്ക് ചോദിച്ച്‌ ഞാനൊരു പോസ്റ്റിട്ടിരുന്നു. അതിനായുള്ള മന്ത്രിയുടെ മറുപടി കണ്ടു. അതില്‍ മന്ത്രി പറയുന്നത് കേവലം ഒന്നേകാല്‍ ലക്ഷം രൂപ മാത്രമാണ് സംഭാവന ലഭിച്ചതെന്നാണ്. എന്നാല്‍, 2018 ഏപ്രില്‍ 18ന് മന്ത്രിയുടെ ഫേസ്​ബുക്ക് പോസ്റ്റില്‍ പറയുന്നത് അഞ്ചു ലക്ഷം രൂപ അഞ്ചു മിനുട്ടിനുള്ളില്‍ പിരിഞ്ഞുകിട്ടി എന്നാണ് (സ്ക്രീന്‍ഷോട്ട് ഇവിടെ പോസ്റ്റ് ചെയ്യുന്നു).
ബാക്കി പണമൊക്കെ ഇപ്പോള്‍ എവിടെ പോയി? മന്ത്രി എന്ന നിലക്ക് അവരെ ഒക്കെ വിളിച്ച്‌ സെറ്റില്‍ ചെയ്തതാണോ? അല്ലെങ്കില്‍ അവര്‍ മന്ത്രിക്കെതിരെ പറയില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണോ?

read also:വായ്‌പ തിരിച്ചടവ് മുടങ്ങി; ഭാ​ര്യ​യു​ടെ കൈ​ഞ​ര​മ്പ് മു​​റി​​ച്ച് ഭർത്താവ് തൂങ്ങി മരിച്ചു

ഏത് പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്കാണ് പണം ശേഖരിച്ചതെന്ന ചോദ്യത്തിന് ഞാന്‍ പണമൊന്നും പിരിച്ചിട്ടില്ലെന്നും എം.എല്‍.എ വി. അബ്ദുറഹ്മാന്‍റെ അക്കൗണ്ടിലാണ് ഫണ്ട് ശേഖരിച്ചതെന്നുമാണ് മന്ത്രി പറയുന്നത്.

ഒരു ഫണ്ട് ശേഖരണം എങ്ങിനെയാണ് എം.എല്‍.എയുടെ വ്യക്തിപരമായ അക്കൗണ്ടിലേക്ക് ശേഖരിക്കുന്നത്? ഇതിനായി പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്നല്ലേ മന്ത്രി തന്നെ മുമ്ബ് പറഞ്ഞത്. താന്‍ കുഴിച്ച കുഴിയില്‍ താന്‍ മാത്രമല്ല സഹപ്രവര്‍ത്തകനെയും വീഴ്ത്താനല്ലേ ഇതുകൊണ്ട് സാധിച്ചത്.

ബന്ധു നിയമനമുള്‍പ്പടെയുള്ള വിഷയങ്ങളില്‍ അന്വേഷണമാവശ്യപ്പെട്ടപ്പോള്‍ തടസ്സം നിന്ന മന്ത്രി കെ.ടി. ജലീലിന്, ഒരു രൂപ പോലും മുക്കിയിട്ടില്ല എന്നുറപ്പുള്ള ഇക്കാര്യത്തിലെങ്കിലും ഒരു വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടോ?

shortlink

Post Your Comments


Back to top button