KeralaLatest NewsNews

പി.എസ്.സി അഥവാ പിണറായി സർവീസ് കമ്മിഷൻ; നേതാക്കളുടെ ബന്ധു നിയമനത്തിനെതിരെ ഷാഫി പറമ്പിൽ

നേതാക്കളുടെ ബന്ധുനിയമനം യുവജനതയോടുള്ള വഞ്ചനയെന്നു ഷാഫി പറമ്പിൽ

പാലക്കാട് ; എം ബി രാജേഷിന്റെ ഭാര്യ നിനിത കേച്ചേരിയുടെ കാലടി സർവകലാശാലയിലെ വിവാദ നിയമനവുമായി ബന്ധപ്പെട്ടു കടുത്ത വിമർശനവുമായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ. യോഗ്യതയുള്ള യുവാക്കൾക്ക് നേരെയുള്ള വെല്ലുവിളിയാണ് ഇത്തരം ബന്ധുനിയമനങ്ങളെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു.

Also Read: സെമിത്തേരി വിഷയത്തിൽ സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ഓർത്തഡോക്‌സ് സഭ

വിവാദമായ മുഴുവൻ നിയമനങ്ങളും റദ്ദ് ചെയ്യണം. യൂത്ത് കോൺഗ്രസ് അനിശ്ചിതകാല സമരവുമായി മുൻപോട്ടുപോകും. യു.ഡി.ഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനങ്ങൾ നിർത്തലാക്കും. പാർട്ടി ഓഫീസിലേക്ക് ആളെ എടുക്കും പോലെയാണ് സർക്കാർ ജോലിക്കു ആളുകളെ നിയമിക്കുന്നത്. കേരളത്തിലുള്ളത് പിണറായി സർവീസ് കമ്മിഷൻ എന്നും ഷാഫി പറമ്പിൽ പരിഹസിച്ചു.

അതേസമയം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാലടി സർവ്വകലാശാലയിലേക്കു പ്രതിഷേധ പ്രകടനം നടത്തി. സർവ്വകലാശാലയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും പോലീസ് അടച്ചു. മതിൽ ചാടിക്കടന്നു അകത്തു പ്രവേശിച്ച പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button