Latest NewsNewsInternational

കന്യാസ്ത്രീകൾ അനാഥ കുട്ടികളെ ലൈംഗിക അടിമകളാക്കുകയും വൈദികർക്ക് വിൽക്കുകയും ചെയ്തിരുന്നുവെന്ന് റിപ്പോർട്ട്

ബെർലിൻ : ജർമനിയിലെ കൊളോൺ അതിരൂപതയിലാണ് സംഭവം. പതിറ്റാണ്ടുകളായി കന്യാസ്ത്രീകൾ അനാഥക്കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട് . കുട്ടികളെ ലൈംഗിക അടിമകളാക്കുകയും വൈദികർക്ക് വിൽക്കുകയും ചെയ്തിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Read Also : ക്രൂഡ് ഓയില്‍ വില കുതിക്കുന്നു , പെട്രോള്‍-ഡീസല്‍ വില ഇനിയും ഉയരും

സിസ്റ്റേഴ്‌സ് ഓഫ് ദ ഡിവൈൻ റെഡീമർ എന്ന സന്യാസി സമൂഹത്തിന് കീഴിൽ പ്രവർത്തിക്കുന്ന അനാഥാലയങ്ങളിലാണ് ഇത്തരം പ്രവൃത്തികൾ നടന്നിരുന്നത്. അനാഥാലയത്തിലുണ്ടായിരുന്ന ആൺകുട്ടികളെ ആഴ്ചകളോളം അടിമകളായി വൈദികൾക്ക് നൽകുകയും പ്രദേശവാസികൾക്ക് വിലയ്ക്ക് കൊടുക്കുകയുമാണ് ചെയ്തിരുന്നത്. പ്രായപൂർത്തിയായശേഷം അനാഥാലയങ്ങളിൽ നിന്നും പുറത്തിറങ്ങിയ 15 പേർ ചേർന്നാണ് കന്യാസ്ത്രീകൾക്കെതിരെ പരാതി നൽകിയത്. ഇത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തതോടെ സംഭവം പുറത്തുവരികയായിരുന്നു.

ഇത് സംബന്ധിച്ച് കൊളോൺ അതിരൂപത അന്വേഷണം നടത്തിയെങ്കിലും റിപ്പോർട്ട് പുറത്തുവിടാൻ സമ്മതിച്ചില്ല. റിപ്പോർട്ട് പുറത്തുവിടരുത് എന്നായിരുന്നു ആർച്ച് ബിഷപ്പ് റെയ്‌നർ മരിയ വോൾക്കിയുടെ നിർദ്ദേശം. എന്നാൽ വിവാദങ്ങൾക്ക് ശേഷം റിപ്പോർട്ട് മാദ്ധ്യമങ്ങളുടെയും അഭിഭാഷകരുടെയും കയ്യിൽ ലഭിക്കുകയായിരുന്നു.

റിപ്പോർട്ട് പ്രകാരം എട്ടും പതിനാലും വയസിനിടയിൽ പ്രയമുള്ള കുട്ടികളെയാണ് അനാഥാലയങ്ങളിൽ പീഡിപ്പിച്ചിരുന്നത്. 1960-70 കാലഘട്ടങ്ങളിലാണ് ഈ ക്രൂരത നടന്നിരുന്നത്. 175 കുട്ടികൾ ഇത്തരത്തിൽ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button