Latest NewsKeralaNews

പെരിയ ഇരട്ടക്കൊലപാതകം : സി.ബി.ഐ സംഘം സി.പി.എം ഓഫീസിൽ പരിശോധന നടത്തി

കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ അന്വേഷണം ഊർജ്ജിതമാക്കി.  സിപിഎം ഓഫീസിൽ സിബിഐ  പരിശോധന നടത്തി . ചട്ടഞ്ചാലിലെ സിപിഎം ഉദുമ ഏരിയ കമ്മറ്റി ഓഫീസിലാണ് പരിശോധന നടത്തിയത്. ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Read Also : കോവിഡ് വാക്സിനേഷൻ : സംസ്ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്രസർക്കാർ 

കൃത്യം നടത്തിയ ശേഷം പ്രതികൾ ഏരിയാ കമ്മറ്റി ഓഫീസിൽ താമസിച്ചതായി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ ഉണ്ടായിരുന്നു. കൊലപാതകം നടന്ന കല്യോട്ടും പ്രതികൾ വസ്ത്രങ്ങൾ കത്തിച്ച വെളുത്തോളിയിലും സിബിഐ സംഘം പരിശോധന നടത്തി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കളിൽ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു.

കൊലപാതകം നടക്കുമ്പോൾ സിപിഎം ഉദുമ ഏരിയ സെക്രട്ടറിയായിരുന്ന കെ. മണികണ്ഠനെ സിബിഐ സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കേസിലെ 14 ാം പ്രതിയായ മണികണ്ഠൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാണ്. സിബിഐ സൂപ്രണ്ട് നന്ദകുമാരൻ നായരുടെ മേൽനോട്ടത്തിലാണ് ഡിവൈഎസ്പി അനന്തകൃഷ്ണന്റെ സംഘം പെരിയ കേസ് അന്വേഷിക്കുന്നത്. കേസിലെ 14 പ്രതികളും സിപിഎമ്മുമായി നേരിട്ട് ബന്ധമുളളവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button