KeralaLatest NewsNews

100 ദിന കര്‍മപദ്ധതി : 111 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മിച്ച 111 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും. രാവിലെ പത്തിന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി ഉദ്‌ഘാടനം നിര്‍വഹിക്കുക. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ധനമന്ത്രി തോമസ് ഐസക് പ്രഭാഷണം നടത്തും.

Read Also : കര്‍ഷകസംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ ഉപരോധിക്കും

സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഉദ്ഘാടനം. കിഫ്ബിയുടെ അഞ്ച് കോടി ധനസഹായ പദ്ധതിയില്‍ ഉള്‍പ്പെട്ട 22 സ്‌കൂള്‍ കെട്ടിടങ്ങളും മൂന്ന് കോടി പദ്ധതിയില്‍ 21 കെട്ടിടങ്ങളും നബാര്‍ഡ് ഉള്‍പ്പെടെയുള്ള മറ്റ് ഫണ്ടുകള്‍ ഉപയോഗിച്ച്‌ നിര്‍മിച്ച 68 സ്‌കൂള്‍ കെട്ടിടങ്ങളുമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button