NattuvarthaLatest NewsNews

കൊല്ലത്ത് ഒരു മാസത്തിനിടെ ഗതാഗത നിയമ ലംഘനത്തിന് രജിസ്റ്റർ ചെയ്തിരിക്കുന്നത് പതിനായിരത്തിൽ പരം കേസുകൾ

കൊല്ലം; ഗതാഗത നിയമ ലംഘനത്തിന് ഒരു മാസത്തിനിടെ കൊല്ലം മേഖലയിൽ രജിസ്റ്റർ ചെയ്തത് 13625 കേസുകൾ ആണ്. ഹെൽമറ്റ് ഇല്ലാതെ വാഹനം ഓടിച്ചതു മുതൽ സിഗ്നൽ ലംഘനവും അമിത വേഗവും ഉൾപ്പെടെയുള്ള കേസുകളാണിത്. എന്നാൽ അതേസമയം, നിയമനടപടികൾ ശക്തമാക്കിയതോടെ ഹെൽമറ്റില്ലാതെ ബൈക്കിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം ഏറെ കുറഞ്ഞതായാണു പോലീസ് അറിയിച്ചിരിക്കുന്നത്. ഇരുചക്ര വാഹനാപകടങ്ങളുടെ എണ്ണം കുറഞ്ഞതായും വിലയിരുത്തുന്നു. എന്നാൽ അതേസമയം, പിൻസീറ്റ് യാത്രക്കാരിൽ ചിലർക്ക് ഇപ്പോഴും ഹെൽമറ്റ് വയ്ക്കാൻ മടിയാണെന്നും പൊലീസ് പറയുകയുണ്ടായി. എന്നാൽ, കൊല്ലം ബൈപാസിലെ അമിതവേഗവും അപകടങ്ങളും പൂർണവരുതിയിലാക്കാൻ ഇനിയും പൊലീസിനു കഴിഞ്ഞിട്ടില്ല. അമിത വേഗവും അശ്രദ്ധയും തന്നെയാണ് അപകടങ്ങൾക്കു വഴി വയ്ക്കുന്നതെന്ന് അധികൃതർ പറയുന്നു. രാവിലെ സമയങ്ങളിൽ വിൽപനയ്ക്കായി മത്സ്യവുമായി പാഞ്ഞു പോകുന്ന ബൈക്കുകൾ മറ്റു വാഹനങ്ങളുമായി ഇടിച്ച് അപകടമുണ്ടാകുന്നതാണു മറ്റൊരു പ്രധാന പ്രശ്നം എന്നത്.

ബൈക്കിൽ കയറ്റാവുന്നതിലും അധികം ലോഡ് കയറ്റി പാഞ്ഞു പോകുന്നതിനിടെയാണ് അപകടങ്ങളിൽ ഏറെയും ഉണ്ടാക്കുന്നത്. ഇതിനൊപ്പം മത്സ്യം നിറച്ച ട്രേകളിൽ നിന്നുള്ള വെള്ളം പുറത്തേക്കു പോകാനുള്ള പൈപ്പുകളും കെണിയാകുന്നുണ്ട്. മലിന ജലം ശരീരത്തിലും വസ്ത്രങ്ങളിലും തെറിക്കാതിരിക്കാനായി വാഹനം വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെടുന്നവരും ഏറെയാണ്. അമിത ലോഡുമായി പായുന്ന ബൈക്കുകളെ നിയന്ത്രിക്കാൻ പൊലീസ് ഇടപടണമെന്ന ആവശ്യവും ശക്തമാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button