Latest NewsNewsIndia

ദീദിയ്ക്ക് ‘ടാറ്റ’ കൊടുക്കുമെന്ന് ബിജെപി; പോരിനൊരുങ്ങി തൃണമൂൽ

ദിവസങ്ങൾ നീളുന്ന പ്രചാരണപരിപാടികളിൽ എവിടെയെങ്കിലും വച്ച് ഇരുയാത്രകളും ഒരുമിച്ച് വന്നാൽ സംഘർഷസാധ്യത കണക്കിലെടുത്ത് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

കൊൽക്കത്ത: പശ്ചിമബംഗാളിലെ നാദിയ ജില്ലയിൽ നിന്ന് ബിജെപിയുടെ രഥയാത്ര തുടങ്ങി. രഥയാത്ര വിലക്കിയത് മമതാ ബാനർജിക്ക് ബിജെപിയെ പേടിയായതുകൊണ്ടെന്ന് പരിഹസിച്ച ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്ര പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കുന്ന മമത ബാനർജി ബംഗാളിലെ കര്‍ഷകരെ വഞ്ചിച്ചെന്നും ആരോപിച്ചു.

എന്നാൽ രഥയാത്രയെ പ്രതിരോധിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന ജൻസമർത്ഥൻ യാത്രക്കും ഇതോടൊപ്പം തന്നെ തുടക്കം കുറിച്ചു. രഥയാത്ര നിശ്ചയിച്ചിരിക്കുന്ന അതേ റൂട്ടിലാണ് ജനസമർത്ഥൻ യാത്ര മുന്നേറുന്നത്. ദിവസങ്ങൾ നീളുന്ന പ്രചാരണപരിപാടികളിൽ എവിടെയെങ്കിലും വച്ച് ഇരുയാത്രകളും ഒരുമിച്ച് വന്നാൽ സംഘർഷസാധ്യത കണക്കിലെടുത്ത് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Read Also: മുന്നൂറോളം അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞു; ടൂള്‍കിറ്റിലൂടെ പലതും പുറത്തുവന്നെന്ന് എസ്. ജയശങ്കര്‍

പശ്ചിമബംഗാള്‍ പിടിക്കാന്‍ പ്രധനമന്ത്രിയടക്കം കളത്തിലിറങ്ങി നടത്തുന്ന പ്രചാരണത്തിന്‍റെ തുടര്‍ച്ചയാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന രഥയാത്ര. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഫ്ലാഗ് ഓഫ് ചെയ്ത രഥയാത്ര നാദിയ ജില്ലയില്‍ നിന്ന് തുടങ്ങുന്ന അതേസമയം മോട്ടോര്‍ സൈക്കിള്‍ റാലിയുമായി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തിറങ്ങിയത് ക്രമസമാധാനത്തിന് ചെറിയ വെല്ലുവിളിയല്ല ഉയർത്തുന്നത്. നേരത്തെ നടന്ന റാലിയില്‍ ബിജെപി ദേശീയ അധ്യക്ഷനെതിരെ ആക്രമണമുണ്ടായത് വിവാദമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button