COVID 19Latest NewsUAENewsGulf

40 ശതമാനത്തിലധികം ആളുകൾക്ക് കോവിഡ് വാക്‌സിന്‍ നൽകി യുഎഇ

അബുദാബി: യുഎഇയില്‍ ജനസംഖ്യയുടെ 40 ശതമാനത്തിലധികം ആളുകളും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നു. 42 ലക്ഷം ഡോസ് വാക്‌സിനാണ് ഇതുവരെ നൽകിയിരിക്കുന്നത്. 100 പേരില്‍ 42.48 പേര്‍ വീതം വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,93,187 ഡോസ് വാക്‌സിനാണ് രാജ്യത്ത് നൽകിയിരിക്കുന്നത്. ദിവസേന ഒരു ലക്ഷത്തിലധികം ഡോസുകള്‍ നല്‍കാറുണ്ട്. സമൂഹത്തിലെ എല്ലാ മേഖലകളിലേക്കും വാക്‌സിന്‍ എത്തിച്ച് അതുവഴി കൊവിഡ് ബാധിതരുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. എന്നാൽ അതേസമയം യുഎഇയില്‍ ഇന്ന് 3,276 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button