Latest NewsUAENewsGulf

മൂടല്‍ മഞ്ഞ്: ഷാര്‍ജയില്‍ ട്രക്കുകള്‍ക്ക് വിലക്കേർപ്പെടുത്തി

യുഎഇ:  ഷാര്‍ജയില്‍ മൂടല്‍ മഞ്ഞുള്ള സമയങ്ങളില്‍ നിരത്തുകളിൽ ട്രക്കുകള്‍ക്ക് നിരോധനമേർപ്പെടുത്താൻ തീരുമാനം. മൂടല്‍ മഞ്ഞുള്ളപ്പോള്‍ ട്രക്കുമായി റോഡിലിറങ്ങാതിരിക്കാന്‍ ഷാര്‍ജ പോലീസ് നിര്‍ദേശം നല്‍കി.

Read Also: ഇത്തവണത്തെ ഐ പി എൽ ലേല പട്ടികയിൽ ശ്രീശാന്തിനെയും ഉൾപ്പെടുത്തി

മൂടല്‍മഞ്ഞുള്ളപ്പോള്‍ വാഹനങ്ങള്‍ നിരത്തിലിറക്കുമ്പോഴുള്ള അപകടങ്ങള്‍ കുറയ്ക്കുനന്തിനായാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. അന്തരീക്ഷം തെളിയുന്നത് വരെ വാഹനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read Also: പാനൂര്‍ ഗവ. എല്‍.പി സ്കൂള്‍ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മൂടല്‍മഞ്ഞ് സമയത്ത് ഈ വിഭാഗത്തിലുള്ള വാഹനങ്ങള്‍ ഓടിക്കുന്നത് തടയാനുള്ള തീരുമാനം നിര്‍ബന്ധമായും പാലിക്കണമെന്ന് പോലീസ് ഹെവി വെഹിക്കിള്‍, ട്രക്ക് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ശരിയായ നടപടികള്‍ സ്വീകരിച്ച്‌ അവരുടെ ഡ്രൈവര്‍മാര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഷാര്‍ജ പോലീസ് അറിയിച്ചു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button