Latest NewsNewsIndia

7,700 കോടി രൂപയുടെ വികസനപദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൽഘാടനം ചെയ്യും

ഗുവാഹട്ടി : അസ്സമിൽ പുതുതായി ആരംഭിക്കുന്ന റോഡ് വികസന പദ്ധതി ഞായറാഴ്ച നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നേരിട്ടെത്തിയാണ് അദ്ദേഹം ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുക.

Read Also : കോവിഡ് വാക്‌സിനേഷൻ : രെജിസ്ട്രേഷന് ആധാർ നിർബന്ധമില്ലെന്ന് ആരോഗ്യ മന്ത്രാലയം

സംസ്ഥാന സർക്കാരിന്റെ വികസന നയമായ അസ്സം മാലയ്ക്ക് കീഴിലാണ് റോഡ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. 7,700 കോടി രൂപയുടേതാണ് പദ്ധതി. രണ്ട് മെഡിക്കൽ കോളേജുകൾക്കും അദ്ദേഹം തറക്കല്ലിടും. ചരൈലി ചാരാദിയോ എന്നിവിടങ്ങളിലാണ് സർക്കാർ പുതുതായി മെഡിക്കൽ കോളേജ് നിർമ്മിക്കുന്നത്.

അസ്സമിലെ ധെകിയജുലിയിലാണ് വിപുലമായ ഉദ്ഘാടന പരിപാടി സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച സ്ഥലത്തെത്തിയ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തി. പ്രധാനമന്ത്രിയുടെ വരവിനായി അസ്സം ജനത അക്ഷമരായി കാത്തിരിക്കുകയാണെന്ന് സോനോവാൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button