Latest NewsNewsIndia

2019-ലെ തെരഞ്ഞെടുപ്പില്‍ ജയിച്ച ശേഷം സോണിയ ഗാന്ധി സ്വന്തം മണ്ഡലത്തിൽ എത്തിയത് രണ്ടു തവണ ; പ്രതിഷേധമറിയിച്ച് എം എൽ എ

ലക്‌നൗ : തെരഞ്ഞെടുപ്പിന് ശേഷം റായിബറേലി മണ്ഡലത്തില്‍ സോണിയ നടത്തിയ സന്ദര്‍ശനങ്ങളുടെ എണ്ണം ചൂണ്ടിക്കാട്ടി വിമർശനവുമായി പാര്‍ട്ടി വിമത നേതാവ് അദിതി സിംഗ്. സോണിയയ്ക്കായി വോട്ട് ചെയ്തവര്‍ക്കു ഒന്നും തിരിച്ചുകിട്ടിയില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. 2019-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ റായ്ബറേലി ലോക്‌സഭാ മണ്ഡലം സോണിയ നിലനിര്‍ത്തിയെങ്കിലും പിന്നീട് രണ്ടു പ്രാവശ്യം മാത്രമാണ് മണ്ഡലത്തില്‍ എത്തിയത്. 2019 ജൂണിലും കഴിഞ്ഞകൊല്ലം ജനുവരിയിലുമായിരുന്നു ഇത്. ഇതാണ് എംഎല്‍എയുടെ കുറ്റപ്പെടുത്തലിന്റെ അടിസ്ഥാനം.

Read Also : ജീൻസിട്ട് കല്യാണ സാരി കയ്യിൽ പിടിച്ച് വധു ; പുതിയ വെഡിങ് ഫോട്ടോഷൂട്ട് വൈറൽ

‘താങ്കളിരിക്കുന്ന പദവിയെ എങ്കിലും ബഹുമാനിക്കുകയും അധികാരത്തിലേറ്റിയ ജനങ്ങളുടെ കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യണം. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുകയും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുന്ന അത്തരത്തിലുള്ള എല്ലാ നേതാക്കളെയും പാര്‍ട്ടി ഏതെന്ന് നോക്കാതെ ഞാന്‍ ബഹുമാനിക്കുന്നു.’- റായിബറേലിയില്‍നിന്നുള്ള എംഎല്‍എയായ അദിതി സിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button