Latest NewsNewsIndia

ഇന്ത്യയെ മറ്റു രാജ്യങ്ങള്‍ മാതൃകയാക്കുന്നത് സ്വാഗതാര്‍ഹം : വി മുരളീധരന്‍

17 രാജ്യങ്ങള്‍ക്ക് 56 ലക്ഷം ഡോസ് സഹായം നല്‍കിയാണ് ഇന്ത്യയുടെ വാക്‌സിന്‍ നയതന്ത്രം

ന്യൂഡല്‍ഹി : ഇന്ത്യയെ മറ്റു രാജ്യങ്ങള്‍ മാതൃകയാക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. 17 രാജ്യങ്ങള്‍ക്ക് 56 ലക്ഷം ഡോസ് സഹായം നല്‍കിയാണ് ഇന്ത്യയുടെ വാക്‌സിന്‍ നയതന്ത്രം. ഒരു കോടി വാക്‌സിന്‍ കൂടി വിവിധ രാജ്യങ്ങള്‍ക്കായി ഇന്ത്യ ഉടന്‍ നല്‍കുമെന്നും ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിന് വേണ്ടത്ര വാക്‌സിന്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് വി മുരളീധരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അയല്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള 17 രാജ്യങ്ങള്‍ക്ക് 56 ലക്ഷം ഡോസ് വാക്‌സിനാണ് നല്‍കിയത്. ഒരുകോടി വാക്‌സിന്‍ കൂടി വിവിധ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭ്യമാക്കുമെന്നും മന്ത്രി പറയുന്നു. ഇന്ത്യയിലെ വാക്‌സിന്‍ വിതരണത്തിന് ആവശ്യമായത്ര ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും വാക്‌സിന്‍ സഹായത്തിലൂടെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചുവെന്നും വിദേശകാര്യ സഹമന്ത്രി വിശദമാക്കി. ഇന്ത്യക്ക് പിന്നാലെ വാക്‌സിന്‍ സഹായവുമായി ചൈനയും എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button