Latest NewsNewsIndia

പശ്ചിമബംഗാളിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി . മമത ബാനര്‍ജി സര്‍ക്കാരിന്റെ ഭരണത്തില്‍  കമ്മ്യൂണിസം
പുനര്‍ജനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സംസ്ഥാനത്ത് ഭരണത്തിലിരുന്നിരുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ രണ്ടാം പതിപ്പാണ് മമതയുടെ കീഴില്‍ ഇപ്പോള്‍ നടക്കുന്ന ഭരണമെന്നും അദ്ദേഹം ആരോപിച്ചു. ബംഗാളിലുള്ള ഈസ്റ്റ് മിഡ്‌നാപ്പോറിലെ റാലിയില്‍ വോട്ടര്‍മാരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Read Also :“യുഡിഎഫ് വിശ്വാസികള്‍ക്ക് ഒപ്പമാണ്, വിശ്വാസം തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും അനുവദിക്കില്ല” : രമേശ് ചെന്നിത്തല

മമതയുടെ പാര്‍ട്ടിയായ തൃണമൂലിന്റെ രഹസ്യ സഖ്യങ്ങളെ സൂക്ഷിക്കണമെന്നും അവരുടെ ഇടത്-കോണ്‍ഗ്രസ് ചങ്ങാത്തങ്ങളില്‍ നിന്നും അകന്നുനില്‍ക്കണമെന്നും മോദി ജനങ്ങളോട് പറഞ്ഞു. സംസ്ഥാനത്തിന്റെ രാഷ്ട്രീയമാണ് ബംഗാളിന്റെ ഇന്നത്തെ അവസ്ഥയ്ക്കുള്ള ഏറ്റവും വലിയ കാരണമെന്നും മോദി ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button