Latest NewsNattuvarthaNews

യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാവിന്റെ വീട്ടിൽ പെട്രോൾ ബോംബേറ്

മലയിൻകീഴ്; യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ വീടിനുനേരെ പെട്രോൾ ബോംബ് എറിഞ്ഞതായി പരാതി നൽകിയിരിക്കുന്നു. വിളവൂർക്കൽ പെരുകാവ് വട്ടവിള വിമൽ ഹൗസിൽ വിപിൻ ദാസിന്റെ വീടിനുനേരെയാണ് ഇന്നലെ പുലർച്ചെ ആക്രമണമുണ്ടായിരിക്കുന്നത്. വീടിനു മുന്നിലെ ജനൽ ചില്ലുകൾ പൊട്ടി. സ്ഫോടന ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ രണ്ട് ബൈക്കുകളിൽ സംഘം രക്ഷപ്പെട്ടതായി പറയുകയുണ്ടായി.

മലയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളജിനു മുന്നിൽ നടന്ന എസ്എഫ്ഐ – ബിജെപി സംഘർഷത്തിന്റെ തുടർച്ചയാണ് ഈ ആക്രമണമെന്ന് പൊലീസ്സംശയിക്കുന്നു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വീട് സന്ദർശിച്ചു. എംഎ ഇസ്‌ലാമിക് ഹിസ്റ്ററി വിദ്യാർഥിയാണ് വിപിൻദാസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button