Latest NewsNewsInternational

പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പുതിയ ലൈംഗിക സമ്മത ആപ്ലിക്കേഷന്‍

കോപന്‍ഹേഗന്‍: സുരക്ഷിതമായ ബന്ധങ്ങള്‍ തേടാന്‍ പുതിയ ലൈംഗിക സമ്മത ആപ്ലിക്കേഷന്‍ പുറത്തിറക്കി ഡെന്‍മാര്‍ക്ക്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ ആപ്ലിക്കേഷന്‍ ഡെന്‍മാര്‍ക്ക് പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്ത് പ്രതിവര്‍ഷം 11,400 സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നുവെന്ന നീതിന്യായ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താണ് നിയമം കര്‍ശനമാക്കുന്നത്. നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി ഇണകളെ തേടുന്നതിന് സ്മാര്‍ട്ട്‌ഫോണുകളില്‍ പുതിയ ലൈംഗിക സമ്മത അപ്ലിക്കേഷന് അനുമതി നല്‍കി.

Read Also : മാമോദീസ ചടങ്ങിനിടെ കുഞ്ഞ് മരിച്ചു, ചടങ്ങുകളില്‍ മാറ്റം വേണമെന്ന് വിശ്വാസികള്‍

പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സ്ത്രീക്കും പുരുഷനും അവസരം ഒരുക്കുന്നതിനാണ് ഐകോണ്‍സെന്റ് അപ്ലിക്കേഷന്‍ ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂര്‍ സാധുതയുള്ളതും എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാവുന്നതുമാണ് ഈ ആപ്ലിക്കേഷനുകള്‍. വന്‍ സ്വീകാര്യതയാണ് ആപ്ലിക്കേഷന് രാജ്യത്ത് ലഭിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണുകളിലെ ഐകോണ്‍സെന്റ് അപ്ലിക്കേഷനിലൂടെ അഭ്യര്‍ത്ഥനകള്‍ അയയ്ക്കുകയും പ്രതികരണം തേടുകയും ചെയ്യാം. വ്യക്തമായ ലൈംഗിക സമ്മതം ഉറപ്പുവരുത്താന്‍ സ്ത്രീക്കും പുരുഷനും അവസരം ഒരുക്കുന്നതാണ് ആപ്ലിക്കേഷനുകള്‍.

ക്രിമിനല്‍ അന്വേഷണങ്ങള്‍ക്ക് ആവശ്യമെങ്കില്‍ എന്‍ക്രിപ്റ്റുചെയ്ത ഡാറ്റ ഉപയോഗിക്കപ്പെട്ടെക്കാമെന്നും വിദഗ്ദ്ധര്‍ സംശയിക്കുന്നുണ്ട്. ബലാത്സംഗ നിയമങ്ങള്‍ ഡിസംബറില്‍ രാജ്യം കര്‍ശനമാക്കിയതിനുശേഷമാണ് പുതിയ ആപ്ലിക്കേഷന്‍ സ്മാര്‍ട്ട്‌ഫോണുകളിലൂടെ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button