Latest NewsNewsInternational

നദികളും ഗ്രാമവും ചുവന്നൊഴുകി; നാട്ടുകാർ പങ്കുവെച്ച ചിത്രം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

ഗ്രാമത്തെ ചോര ചുവപ്പില്‍ മുക്കി വെള്ളപ്പൊക്കം

ഇന്തോ​നേഷ്യയിലെ പെകലോഗന്‍ നഗരമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. ഇവിടുത്തെ വെള്ളപ്പൊക്കം പേരുകേട്ടത് ദുരന്തത്തിൻ്റെ പേരിലായിരിക്കില്ല, മറിച്ച് നിറം മാറുന്ന വെള്ളത്തിൻ്റെ പേരിലാകും. ഇവിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ ഗ്രാമത്തിലെ നദികള്‍ മാത്രമല്ല, വെള്ളമൊഴുകുന്ന മുക്കും മൂലയും വരെ ചുവന്നൊഴുകുകയാണ്.

ഇന്തോ​നേഷ്യയിലെ പെകലോഗന്‍ നഗരത്തിലാണ് സംഭവം. ഇവിടെയുള്ള പരമ്പരാഗത വ്യവസായമായ തുണി കളറിങ്​ യൂനിറ്റിനെ വെള്ളപ്പൊക്കം ബാധിച്ചതിനെ തുടര്‍ന്നാണ്​ സംഭവം. മഷിക്കൊപ്പം മഴവെള്ളം കൂടി കലര്‍ന്നതോടെ ഗ്രാമവും നദികളും ചുവന്നൊഴുകുകയായിരുന്നു. തുണിമില്ലിലെ കളറിങ്​ യൂനിറ്റിലെ ചുവപ്പുമഷിയാണ്​ വെള്ളപ്പൊക്കത്തില്‍ പടര്‍ന്ന​ത്​.

Also Read:റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിയില്‍ ധാരണ തെറ്റിച്ച് ‘വഴിമാറിയ’ സംഘടനകള്‍ക്കെതിരെ നടപടി

പെകലോഗർ നഗരത്തിലെ തുണിമില്ലിലെ കളറിങ് വെള്ളപ്പൊക്കത്തിൽ കലരുകയും തൊട്ടടുത്ത ഗ്രാമമായ ജെഗ്ഗോട്ടിലേക്ക്​ ചുവന്ന വെള്ളം ഒഴുകുകയും ചെയ്തു. രക്തത്തെ അനുസ്മരിപ്പിക്കുന്ന ചിത്രമാണ് പുറത്തുവരുന്നത്. ഇവിടെ വെള്ളപ്പൊക്കം ബാധിച്ചാല്‍ നദികള്‍ നിറം മാറുന്നത്​ ആദ്യമായല്ല. കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കത്തില്‍ സമീപ​​ത്തെ മറ്റൊരു ഗ്രാമത്തിലെ നദികള്‍ കടുംപച്ച നിറത്തില്‍ ഒഴുകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button