KeralaLatest News

യൂദാസിന്റെ പിന്മുറക്കാർ : ഉമ്മൻ ചാണ്ടിയേയും ചാണ്ടി ഉമ്മനെയും വഴിയിലിറങ്ങാൻ സമ്മതിക്കില്ലെന്ന് നോബിൾ മാത്യു

മുസ്‌ലിം ഭൂരിപക്ഷ മണ്ഡലത്തിൽ മത്സരിച്ചു ജയിക്കുവാൻ അവരെ സുഖിപ്പിക്കണമെങ്കിൽ ആയിക്കോ

ഹലാൽ എന്ന പേരിൽ ഇസ്‌ലാമിക തീവ്രവാദികൾ നടപ്പിലാക്കുന്ന സാമ്പത്തിക അധിനിവേശം ചെറുക്കുവാൻ വിവിധ ഹൈന്ദവ ക്രൈസ്തവ കൂട്ടായ്മകൾ പോരാടിക്കൊണ്ടിരിക്കുകയാണ് .ഹിന്ദു -ക്രിസ്ത്യൻ സമൂഹം അവരുടെ നിലനിൽപ്പിനായി നടത്തുന്ന ഈ ഹലാൽ വിരുദ്ധ പോരാട്ടത്തിനെതിരെ മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള മൃദു ഇസ്ലാമിക സംഘടനകൾ വ്യാപക പ്രചാരണം നടത്തുന്നുണ്ട്. അതിനായി അവർ സംഘടിപ്പിച്ച ഒരു വേദിയിൽ കയറി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ നടത്തിയ ഒരു പ്രസംഗം ക്രിസ്തീയ വിശ്വാസികളെ അവഹേളിക്കുന്ന ഒന്നാണ്.

മുസ്‌ലിം ഭൂരിപക്ഷ മണ്ഡലത്തിൽ മത്സരിച്ചു ജയിക്കുവാൻ അവരെ സുഖിപ്പിക്കണമെങ്കിൽ ആയിക്കോ .പക്ഷെ അത് ഈ നാട്ടിലെ ക്രിസ്ത്യാനികളുടെ വിശ്വാസ പ്രമാണങ്ങളെ അവഹേളിച്ചുകൊണ്ട് ചെയ്യാൻ പറ്റില്ല എന്ന് ചാണ്ടി ഉമ്മനോട് അസന്നിഗ്ധമായി അറിയിക്കുന്നു എന്ന് രൂക്ഷ വിമർശനവുമായി കോട്ടയം ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് നോബിൾ മാത്യു. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കാണാം:

ഹലാൽ എന്ന പേരിൽ ഇസ്‌ലാമിക തീവ്രവാദികൾ നടപ്പിലാക്കുന്ന സാമ്പത്തിക അധിനിവേശം ചെറുക്കുവാൻ വിവിധ ഹൈന്ദവ ക്രൈസ്തവ കൂട്ടായ്മകൾ പോരാടിക്കൊണ്ടിരിക്കുകയാണ് .ഹിന്ദു -ക്രിസ്ത്യൻ സമൂഹം അവരുടെ നിലനിൽപ്പിനായി നടത്തുന്ന ഈ ഹലാൽ വിരുദ്ധ പോരാട്ടത്തിനെതിരെ മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള മൃദു ഇസ്ലാമിക സംഘടനകൾ വ്യാപക പ്രചാരണം നടത്തുന്നുണ്ട്.അതിനായി അവർ സംഘടിപ്പിച്ച ഒരു വേദിയിൽ കയറി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ നടത്തിയ ഒരു പ്രസംഗം ക്രിസ്തീയ വിശ്വാസികളെ അവഹേളിക്കുന്ന ഒന്നാണ്.

ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിക്കൊണ്ട് തുർക്കിയിലെ മുസ്‌ലിം തീവ്രവാദി സർക്കാർ ഹഗ്ഗിയ സോഫിയ പള്ളിയെ പിടിച്ചെടുത്ത് മസ്ജിദാക്കി മാറ്റി .ക്രൈസ്തവ ദേവാലയത്തിന്മേൽ മുസ്‌ലിം തീവ്രവാദികൾ നടത്തിയ ആ അധിനിവേശത്തിനെ കേരളത്തിലെ ഏതാണ്ടെല്ലാ മുസ്‌ലിം സംഘടനകളും സ്വാഗതം ചെയ്തു.പേരിനു പോലും ഒരൊറ്റ സംഘടന ഇതിനെ തള്ളി പറഞ്ഞിട്ടില്ല.കൂടാതെ പാണക്കാട്ടെ ഇളമുറക്കാരൻ തങ്ങൾ ക്രിസ്ത്യാനികളെ പിന്നെയും അവഹേളിച്ചു കൊണ്ട് ചന്ദ്രികയിൽ ലേഖനവും എഴുതി.

ആ ലീഗിന്റെ വേദിയിൽ കയറി നിന്ന് കൊണ്ട് ചാണ്ടി ഉമ്മൻ ഹഗ്ഗിയ സോഫിയ പള്ളിയുടെ ഇസ്ലാമിക വൽക്കരണത്തെ ന്യായീകരിക്കുന്നു.
അതിനായി അയാൾ പറയുന്നത് യൂറോപ്പിൽ നിരവധി പള്ളികൾ ബാറുകളും ഡാൻസ് ബാറുകളും ആയി മാറിയിട്ടുണ്ട് എന്നതാണ്.(ഒരു ക്രിസ്ത്യൻ പള്ളി മസ്ജിദാക്കി മാറ്റുന്നതും ഡാൻസ് ബാറാക്കി മാറ്റുന്നതും ഒരേപോലെയാണ് എന്നതാണോ ചാണ്ടി ഉമ്മൻ ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല.)
എങ്കിലും മുസ്ലീങ്ങളെ സുഖിപ്പിക്കാൻ വേണ്ടി ക്രൈസ്തവ വിശ്വാസികളെ ചവിട്ടി തേക്കുക ആയിരുന്നു ചാണ്ടി ഉമ്മന്റെ ലക്‌ഷ്യം എന്നത് ആർക്കും മനസ്സിലാകും.

ഇതാദ്യമായിട്ടല്ല ഉമ്മൻ‌ചാണ്ടി ഇങ്ങിനെ ചെയ്യുന്നത്.ഉമ്മൻ‌ചാണ്ടി ഉൾപ്പെടുന്ന എ വിഭാഗം കോളേജ് സമരകാലഘട്ടത്തിൽ ഉൾപ്പെടെ ക്രൈസ്തവ സഭകൾക്കും തിരുമേനിമാർക്കും എതിരെ ആയിരുന്നു.അന്നത്തെആന്റണി ഗ്രൂപ്പ് യൂത്ത് കൊണ്ഗ്രെസ്സ് കെ എസ് യു നേതാക്കൾ ക്രൈസ്‌തവ വിശ്വാസികളെ അവഹേളിച്ചതിനും അച്ചന്മാരെ പുലഭ്യം പറഞ്ഞതിനും കയ്യും കണക്കുമില്ല .ഇന്നിപ്പോൾ ചാണ്ടി ഉമ്മൻ അതെ പാത പിന്തുടർന്നിരുന്നു.

അച്ഛനും മകനും യൂദാസിന്റെ പിന്മുറകാരാണ് എന്ന് തെളിയിച്ചിരിക്കുകയാണ്.
,മുസ്‌ലിം ഭൂരിപക്ഷ മണ്ഡലത്തിൽ മത്സരിച്ചു ജയിക്കുവാൻ അവരെ സുഖിപ്പിക്കണെമെങ്കിൽ ആയിക്കോ .പക്ഷെ അത് ഈ നാട്ടിലെ ക്രിസ്ത്യാനികളുടെ വിശ്വാസ പ്രമാണങ്ങളെ അവഹേളിച്ചുകൊണ്ട് ചെയ്യാൻ പറ്റില്ല എന്ന് ചാണ്ടി ഉമ്മനോട് അസന്നിഗ്ധമായി അറിയിക്കുന്നു.
മുസ്‌ലീങ്ങളുടെ കാൽ നക്കുവാൻ വേണ്ടി ഇതേപോലെ വിശ്വാസികളെ അവഹേളിക്കുവാനോ ഹലാലിനെതിരെ പ്രതിരോധം തീർക്കുന്ന ഹിന്ദു സഹോദരങ്ങളെ പുലഭ്യം പറയുവാനോ ഉമ്മൻചാണ്ടിയോ മകൻ ചാണ്ടി ഉമ്മനോ ഇനിയും തുനിഞ്ഞാൽ ഇരുവരും പുറത്തിറങ്ങി നടക്കില്ല എന്ന് കൂടി ഓർമ്മിപ്പിക്കുന്നു.

സ്വന്തം രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഹിന്ദു ക്രിസ്ത്യൻ വിശ്വാസികളെ അവഹേളിക്കുവാൻ തുനിഞ്ഞാൽ അതിനെ നേരിടാൻ ഏതറ്റം വരെ പോകുവാനും തയ്യാറാകും

അഡ്വ നോബിൾ മാത്യു

Related Articles

Post Your Comments


Back to top button