KeralaLatest NewsNews

മോദി സര്‍ക്കാരിന്റെ കാലത്ത് ധനകാര്യ കമ്മീഷന്‍ 2 ലക്ഷം കോടി രൂപ കേരളത്തിന് നല്‍കി :സി.പി രാധാകൃഷ്ണന്‍

നരേന്ദ്രമോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സുശക്തമായ ജീവിത സാഹചര്യങ്ങള്‍ ലഭ്യമാക്കി

ചങ്ങനാശ്ശേരി : നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് ധനകാര്യ കമ്മീഷന്‍ 2 ലക്ഷം കോടി രൂപ കേരളത്തിന് നല്‍കിയെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗവും സംസ്ഥാന പ്രഭാരിയുമായ സി.പി രാധാകൃഷ്ണന്‍. ബിജെപി നിയോജക മണ്ഡലം ബൂത്ത് ഉപരി പ്രവര്‍ത്തക യോഗം പാലത്ര ഈസ്റ്റ് വെസ്റ്റ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നരേന്ദ്രമോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സുശക്തമായ ജീവിത സാഹചര്യങ്ങള്‍ ലഭ്യമാക്കി. ജിഎസ്ടി നടപ്പായപ്പോള്‍ കേരളത്തിന് വരുമാനം വര്‍ദ്ധിച്ചു. ഇതൊന്നും എല്‍ഡിഎഫും യുഡിഎഫും പറയില്ല. ഇവിടെ എല്‍ഡിഎഫും യുഡിഎഫും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ജനങ്ങള്‍ കേരളം മാറി മാറി ഭരിച്ച രണ്ട് കൂട്ടര്‍ക്കും എതിരായി കഴിഞ്ഞെന്നും സി.പി രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Post Your Comments


Back to top button