Latest NewsNewsIndia

തന്റെ നിലപാടില്‍ നിന്ന് ഒരടിപോലും പിന്നോട്ടു പോകില്ല, ഏറ്റവും ഉചിതമായ ചിത്രമാണ് പങ്കുവെച്ചത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ച സംഭവത്തില്‍ രേവതി സമ്പത്ത്

ചെന്നൈ : തന്റെ നിലപാടില്‍ നിന്ന് ഒരടിപോലും പിന്നോട്ടു പോകില്ല, ഏറ്റവും ഉചിതമായ ചിത്രമാണ് പങ്കുവെച്ചത് . പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ച സംഭവത്തില്‍ നടിയും ഡബ്ല്യുസിസി അംഗവുമായ രേവതി സമ്പത്ത്. പ്രധാനമന്ത്രിയെ ഒരു ചിത്രമുപയോഗിച്ച് വിമര്‍ശിച്ചതിന് പിന്നാലെ രേവതി സമ്പത്തിനെതിരെ വലിയ രീതിയില്‍ തന്നെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ തനിക്കെതിരെ കേസെടുക്കുമെന്ന് ഭീഷണി മുഴക്കുന്നവര്‍ക്കതിരെ കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് നടി ഇപ്പോള്‍. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് ഏറ്റവും ഉചിതമെന്ന് തോന്നിയ ചിത്രമാണ് താന്‍ പങ്കുവച്ചതെന്നും താന്‍ തന്റെ നിലപാടില്‍ നിന്നും ഒരടി പോലും പിന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് രേവതി സമ്പത്ത് പറയുന്നത്. വിമര്‍ശിക്കേണ്ടവരെ താന്‍ മരണം വരെയും വിമര്‍ശിക്കുമെന്നും അവര്‍ പറയുന്നു.

Read Also  പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ച് കര്‍ഷക സംഘടനകള്‍

കുറിപ്പ് ചുവടെ:

‘വെറുക്കുന്ന സംഘികളെ,

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച ഒരു പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ നിരന്തരമായി മെസ്സഞ്ചറിലും കമന്റ് ബോക്‌സിലും കേസെടുക്കും, കേസെടുത്തു കൊണ്ടിരിക്കുന്നു, ഏറ്റെടുക്കാന്‍ പോകുന്നു, കേസെടുത്തു കഴിഞ്ഞു എന്നൊക്കെ പറഞ്ഞു മഴവെള്ളപ്പാച്ചില്‍ പോലെ വരുന്നുണ്ട് മെസ്സേജുകള്‍.കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ അടുത്തിടെ ടൈംലൈനില്‍ കണ്ടതില്‍ വെച്ച് ഏറ്റവും ഉചിതമായി തോന്നിയ ഒരു റെപ്രസെന്റേഷന്‍ ആണ് ഈ ചിത്രം.

നോക്കൂ നിങ്ങളോട് എനിക്ക് ആകെ ഇത്രയെ പറയാനുള്ളൂ, നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളൊക്കെ തുടര്‍ന്നുകൊണ്ടിരിക്കൂ എന്ന് മാത്രമേ പറയാനുള്ളൂ. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത് വീണ്ടും എണ്ണമറ്റാത്തത്രയും പ്രാവശ്യം ഞാന്‍ ആവര്‍ത്തിക്കുന്നു. ആന്‍ഡ് ഐ സ്റ്റാന്‍ഡ് ബൈ ഇറ്റ്.

നിലപാടില്‍ നിന്ന് ഒരടി പിന്നോട്ട് ഇല്ല, അതിനിപ്പോ എന്തൊക്കെ കോലാഹലങ്ങള്‍ നിങ്ങള്‍ സൃഷ്ടിച്ചാലും ശരി.വെറുതെ മെസ്സേജ് അയച്ച് സമയം കളയാതെ ശാഖയില്‍ പോയി കുത്തിത്തിരുപ്പുകള്‍ ആലോചിക്കൂ, മരണം വരെ വിമര്‍ശിക്കേണ്ടതിനെ എല്ലാം വിമര്‍ശിച്ചുകൊണ്ടേ ഇരിക്കും.’

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button