Latest NewsIndiaNews

‘ചിന്നമ്മ’യിൽ നിന്നും ‘രാജമാതാ’യിലേക്ക്; ശശികലയെ വരവേൽക്കാൻ ആയിരങ്ങൾ, ചെന്നൈയിൽ വൻ പൊലീസ് സന്നാഹം

സംഭവബഹുലമായ രാഷ്‌ട്രീയത്തിലേക്ക്‌ തമിഴ്നാട്

സംഭവബഹുലമായ രാഷ്‌ട്രീയത്തിലേക്ക്‌ നീങ്ങുകയാണ് ചെന്നൈ. അനധികൃത സ്വത്തു കേസിൽ നാലു വർഷത്തെ ജയിൽ ശിക്ഷ പൂർത്തിയാക്കി അണ്ണാ ഡി എം കെ മുൻ ജനറൽസെക്രെട്ടറി ശശികല തമിഴ് നാട്ടിലെത്തുമ്പോൾ തമിഴ് രാഷ്ട്രീയം സംഭവബഹുലമാകും. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ‘തോഴി’യായിരുന്ന ശശികല, അവരുടെ മരണശേഷം പാർട്ടിക്കാരുടെ ചിന്നമ്മയായി. ഇപ്പോൾ ചിന്നമ്മയെ ‘രാജമാതാ’ എന്നാണ് പാർട്ടി വിശേഷിപ്പിക്കുന്നത്.

Also Read:50 വർഷമായി പുരോഗതിയില്ലാത്ത പാതയ്ക്ക് പുത്തൻ ഉണർവുമായി ബിജെപി; ഒ രാജഗോപാലിന് നന്ദി അറിയിച്ച് സുരേഷ്‌ഗോപി

ശശികലയെ ‘രാജാമാതാ’ ആയി വിശേഷിപ്പിക്കുന്ന പോസ്റ്ററുകൾ ചെന്നൈയിൽ നിറഞ്ഞു കഴിഞ്ഞു. ബംഗളുരു മുതൽ ചെന്നൈ വരെ 32 ഇടങ്ങളിൽ ശശികലയ്ക്കായി പ്രവർത്തകർ സ്വീകരണം ഒരുക്കിയിരിക്കുന്നു. ശശികലയുടെ വരവിനോടനുബന്ധിച്ചു നിരവധി നിയന്ത്രണങ്ങൾ സംസ്ഥാനത്തു ഏർപ്പെടുത്തിയിട്ടുണ്ട്. വൻ പോലീസ് സന്നാഹമാണ് കർണാടക തമിഴ്നാട് അതിർത്തിയിലുള്ളത്. ശശികലയുടെ വരവ് തമിഴ്നാട്ടിൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് അണ്ണാ ഡിഎംകെ ഡിജിപിക്കു നൽകിയ പരാതിയിൽ പറയുന്നുണ്ട്.

Also Read:ഒരിടവേളയ്ക്കു ശേഷം വീണ്ടും ബ്ലാക്ക്മാന്‍ ആക്രമണം ; ഭീതിയില്‍ നാട്ടുകാര്‍

ശശികലയുടെ നൂറുകോടിയിലധികം ബിനാമി സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടിയിരുന്നു. ബിനാമി ആക്ട് പ്രകാരം ഇളവരശിയുടെയും സുധാകരന്റെയും പേരിലുള്ള ആറിടങ്ങളിലെ ബിനാമി സ്വത്തുക്കൾ ആണ് കണ്ടുകെട്ടിയത്. ടി നഗറിലുള്ള എംജിആറിന്റെ വസതിയിലെത്തി പ്രാർത്ഥിച്ച ശേഷം ശശികല പ്രവർത്തകരെ കാണും. എ ഐ എ ഡി എം കെ നേതൃത്വം തിരിച്ചു പിടിക്കുമെന്നു പ്രഖ്യാപനവും ശശികല നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5000 പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button