Latest NewsNewsIndia

അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണത്തിന് വൻതുക സംഭാവന നൽകി കോൺഗ്രസ് എംഎൽഎ

ലക്‌നൗ : അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകി കോൺഗ്രസ് എംഎൽഎ. റെയ്ബറേലി എംഎൽഎ അദിതി സിംഗാണ് ശ്രീരാം മന്ദിർ നിധി സമർപ്പണിലേക്ക് സംഭാവന നൽകിയിരിക്കുന്നത്.

Read Also : മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗിന്റെ വീട്ടിൽ വൻ കവർച്ച  

51 ലക്ഷം രൂപയുടെ ചെക്ക് അദിതി സിംഗ് വിഎച്ച്പിയ്ക്ക് കൈമാറി. റായ്ബറേലിയിൽ വെച്ച് നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. ശ്രീരാമ ക്ഷേത്ര നിർമ്മാണത്തിനായി നിരവധി പേർ സംഭാവന നൽകിയിട്ടുണ്ടെന്നും അവരുടെ പ്രതിനിധിയായാണ് താൻ വിഎച്ച്പിയ്ക്ക് ചെക്ക് കൈമാറുന്നതെന്നും അദിതി സിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button