Latest NewsNattuvarthaNews

ഫര്‍ണിച്ചര്‍ കടയില്‍ തീപിടിത്തം

കരുമാല്ലൂര്‍ : ആലങ്ങാട് ഫര്‍ണിച്ചര്‍ കടയില്‍ തീപിടിത്തം ഉണ്ടായിരിക്കുന്നു. ആലുവ -പറവൂര്‍ റോഡില്‍ ടി.വി.എസ്. കവലയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ‘ടാഡ്’ എന്ന ഫര്‍ണിച്ചര്‍ കടയിലാണ് അഗ്നിബാധയേറ്റിരിക്കുന്നത്. അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഒമ്ബതോടെ സംഭവം ഉണ്ടായത്. എന്നാൽ അതേസമയം കടയുടെ പിന്‍ഭാഗത്തുനിന്ന് തീ ഉയരുന്നതു കണ്ട ആളുകള്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു ഉണ്ടായത്. ഉടന്‍തന്നെ ആലുവയില്‍ നിന്നും പറവൂരില്‍ നിന്നും അഗ്നിരക്ഷാസേനയുടെ ഓരോ യൂണിറ്റ്‌ എത്തി അരമണിക്കൂറിനുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കുകയുണ്ടായി. അഗ്നിബാധയില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. തീപടരാനുണ്ടായ കാരണത്തെ കുറിച്ച്‌ പോലീസും അഗ്നിരക്ഷാസേനയും പരിശോധിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button