KeralaNattuvarthaLatest NewsNews

ഗ്യാസ് സിലിണ്ടർ ലോറി ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു ; ഡ്രൈവർക്ക് പരിക്ക്

ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു

കായംകുളം : ഗ്യാസ് സിലിണ്ടറുകൾ കയറ്റി വന്ന ലോറി ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു.
ഒഴിഞ്ഞ സിലിണ്ടറുകളായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.അപകടത്തിൽ ഡ്രൈവർക്കു നേരിയ പരുക്കേറ്റു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.

കരുനാഗപ്പള്ളി ഭാഗത്തു നിന്ന് എറണാകുളത്തേക്ക് വരുകെയായിരുന്ന ലോറി ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. ഇതിനെത്തുടർന്നു ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ക്രെയിൻ വരുത്തി ലോറി ഉയർത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button